x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ക്സി​ജ​ൻ ക​പ്പ​ടി​ച്ച് പോ​ലീ​സ് ഇ​ല​വ​ൻ


Published: July 6, 2026 04:48 AM IST | Updated: July 6, 2026 04:48 AM IST

കോ​ത​മം​ഗ​ല​ത്ത് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ക്‌​സി​ജ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ കേ​ര​ള പോ​ലീ​സ് ഇ​ല​വ​ന് ഷി​ബു തെ​ക്കും​പു​റം എം​

കോ​ത​മം​ഗ​ലം: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലാ​കെ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ത​മം​ഗ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച ഓ​ക്‌​സി​ജ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ല്‍ പോ​ലീ​സ് ഇ​ല​വ​ന്‍ ക​പ്പ​ടി​ച്ചു. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ എം​എ​ല്‍​എ ഇ​ല​വ​നും കേ​ര​ള പോ​ലീ​സ് ഇ​ല​വ​നും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പോ​ലീ​സ് ഇ​ല​വ​ന്‍ വി​ജ​യി​ച്ചു.

വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും ശ്ര​ദ്ധേ​യ​മാ​യി. പ​ങ്കെ​ടു​ത്ത എ​ല്ലാ വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ഞ്ചു ബെ​ന്നി ഒ​ന്നാം സ്ഥാ​ന​വും, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് അം​ഗം നി​സാ​മോ​ള്‍ ഇ​സ്മ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്‍​സി മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ​ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് ഓ​ക്‌​സി​ജ​ന്‍ ക​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ളും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up