x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​താ​ടി മാ​ങ്ങോ​ടി​ല്‍ പു​ലി​ശ​ല്യം; നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ല്‍


Published: June 20, 2026 05:54 AM IST | Updated: June 20, 2026 05:54 AM IST

കേ​ണി​ച്ചി​റ: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങോ​ട് പ്ര​ദേ​ശ​ത്ത് പു​ലി​ശ​ല്യം വ​ര്‍​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ പു​ലി തോ​ട്ട​പ്പ​ള്ളി​യി​ല്‍ സു​രേ​ഷ് ബാ​ബു​വി​ന്‍റെ വ​ള​ര്‍​ത്തു​നാ​യ​യെ പി​ടി​ച്ചു.

വീ​ട്ടു​മു​റ്റ​ത്തു​നി​ന്നു പി​ടി​ച്ച നാ​യ​യെ പു​ലി സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ഗ​മ​നം. സ്ഥ​ല​ത്ത് പ​തി​ഞ്ഞ കാ​ല്‍​പ്പാ​ടു​ക​ള്‍ പു​ലി​യു​ടേ​താ​ണെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ന് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു. നി​ര​വ​ധി വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണ് മാ​ങ്ങോ​ട്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ കു​റെ നാ​യ്ക്ക​ളെ ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ല.

ഇ​വ​യെ പു​ലി പി​ടി​ച്ചു​വെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ക​ഴി​ഞ്ഞ​മാ​സം മാ​ങ്ങോ​ടി​ന​ടു​ത്ത് അ​രി​മു​ള​യി​ല്‍ പു​ലി​യെ ക​ണ്ട​വ​രു​ണ്ട്. പു​ലി സാ​ന്നി​ധ്യം മാ​ങ്ങോ​ട് നി​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി. തോ​ട്ട​ങ്ങ​ളി​ല്‍ പു​ല്ല​രി​യാ​നും​മ​റ്റും ആ​ളു​ക​ള്‍ പേ​ടി​യോ​ടെ​യാ​ണ് പോ​കു​ന്ന​ത്. മാ​ങ്ങോ​ടി​ന് തൊ​ട്ട​ടു​ത്ത് വ​ന​മി​ല്ല. പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up