x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​യ​റ്റ​റി​ൽ കു​ഴ​ഞ്ഞു​വീ​ണ് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 02:53 AM IST | Updated: August 21, 2026 02:53 AM IST

സ്വ​ബേ​സ് ശി​വ​ദാ​സ്

ആ​ലു​വ: തി​യ​റ്റ​റി​ലെ ബാ​ത്ത്റൂ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ച്ചി സി​റ്റി എ​ആ​ർ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​യാ​ർ സ്വ​ബേ​സ് നിവാസി​ൽ സ്വ​ബേ​സ് ശി​വ​ദാ​സാ​ണ് (48) മ​രി​ച്ച​ത്. ജിം ​ട്രെ​യി​ന​ർ കൂ​ടി​യാ​ണ് സ്വ​ബേ​സ് ശി​വ​ദാ​സ്.

ആ​ലു​വ സീ​ന​ത്ത് തി​യ​റ്റ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ പു​തി​യ സി​നി​മ​യാ​യ ഖ​ലീ​ഫ​യു​ടെ ആ​ദ്യ ഷോ ​കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ബാ​ത്ത്റൂ​മി​ലേ​ക്ക് പോ​യ സ്വ​ബേ​സ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ തി​യ​റ്റ​റി​ന് മു​ന്നി​ലു​ള​ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം വ​ട​യാ​റി​ലെ വീ​ട്ടു​വ​ള​പ്പി​ൽ രാ​വി​ലെ 11 ന്. ​ഭാ​ര്യ: ബി​ൻ​സി ( മു​ടി​യ​റ ആ​ശു​പ​ത്രി, ഫാ​ർ​മ​സി​സ്റ്റ് ). മ​ക്ക​ൾ : ഹൃ​ദ്യ (നാ​ലാം ക്ലാ​സ് ), ഹി​ര​ൺ (ര​ണ്ടാം ക്ലാ​സ് ).

വീ​ടി​ന് മു​ക​ളി​ൽ സ്വ​ന്ത​മാ​യി ജിം ​പ​രി​ശീ​ല​ന കേ​ന്ദ്രം ന​ട​ത്തു​ന്നു​ണ്ട്. ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ആ​രാ​ധ​ക​നാ​യ​തി​നാ​ൽ പു​തി​യ റി​ലീ​സിം​ഗ് ചി​ത്ര​ങ്ങ​ൾ ആ​ദ്യ​ദി​നം​ത​ന്നെ കാ​ണു​ന്ന​ത് പ​തി​വാ​ണ്.

Tags : Policeman dies NattuVishasham DistrictNews

Recent News

Corehub Up