x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന് മാ​തൃ​ക: പ​ഴ​കു​ളം മ​ധു എംഎൽഎ

വെബ് ഡെസ്ക്
Published: August 20, 2026 11:24 PM IST | Updated: August 20, 2026 11:24 PM IST

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

റാ​ന്നി: റാ​ന്നി​യെ വി​ഴു​ങ്ങി​യ പ്ര​ള​യ​ത്തേ​ത്തു​ട​ർ​ന്ന് വ​ള​രെ​യേ​റെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും മോ​ചി​പ്പി​ക്കാ​ൻ ഏ​റെ സം​ഭാ​വ​ന ചെ​യ്ത​ത് പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തും ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളു​മാ​ണെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ.

പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ന​ൽ​കി​യ സ്നേ​ഹാ​ദ​രം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ വ​ള​രെ വേ​ഗം മാ​റ്റി ശു​ചി​ത്വ​മു​ള്ള പ്ര​ദേ​ശ​മാ​ക്കി മാ​റ്റു​വാ​ൻ യു​ദ്ധ സ​ന്നാ​ഹ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​ത് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​ണ്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്ക​കം എ​ടു​ത്തു​മാ​റ്റി​യ​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ആ​രോ​ൺ ബി​ജി​ലി പ​ന​വേ​ലി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​ൺ ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജി. ​നാ​യ​ർ, സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മേ​രി ജോ​ൺ, മോ​ളി മാ​ത്യു, അം​ഗ​ങ്ങ​ളാ​യ ബി​നി​റ്റ് മാ​ത്യു, അ​നി സു​രേ​ഷ്, അ​ന്ന​മ്മ തോ​മ​സ്, എം.​റ്റി. സ​തീ​ഷ്, ആ​തി​ര എ​സ്. നാ​യ​ർ, പ്രി​യ ഷാ​ജി, ജോ​യ്‌​സി ചാ​ക്കോ, സൂ​സ​മ്മ ജോ​ൺ​സ​ൻ, ജി​ജി വ​ർ​ഗീ​സ് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി സു​മേ​ഷ് കു​മാ​ർ വി, ​ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സൗ​മ്യ സു​ധീ​ഷ്, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​യ ലാ​ലി പ്ര​ദീ​പ്‌ ലീ​ലാ​മ്മ ദാ​നി​യേ​ൽ ത​നു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Post-flood Pazhakulam Madhu MLA

Recent News

Corehub Up