x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി മുടക്കം പതിവാകുന്നു : വെ​ള്ള​റ​ട സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം


Published: June 22, 2026 07:01 AM IST | Updated: June 22, 2026 07:01 AM IST

വെ​ള്ള​റ​ട വൈ​ദ്യു​തി സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ലെ​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ.

വെ​ള്ള​റ​ട : ക​റ​ണ്ടി​ല്ലെ​ന്നു​ള്ള പ​രാ​തി പ​റ​യാ​ന്‍ വെ​ള്ള​റ​ട വൈ​ദ്യു​തി സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ ഭ​ര​ണം മാ​റി​യ​ത് അ​റി​യി​ല്ലേ​യെ​ന്നു മ​റു​ചോ​ദ്യം. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു.

ഗു​ണ​ഭോ​ക്താ​വ് വൈ​ദ്യു​തി സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ചാ​ല്‍ എ​ന്താ​ണ് ത​ട​സം അ​ല്ലെ​ങ്കി​ല്‍ എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്, അ​തു​മ​ല്ലെ​ങ്കി​ല്‍ എ​വി​ടെ​യെ​ങ്കി​ലും മ​ര​ച്ചി​ല്ല വീ​ണ​താ​ണോ, അ​ല്ലെ​ങ്കി​ല്‍ വേ​റെ ഏ​തെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​മാ​ണോ എ​ന്ന് ഗു​ണ​ഭോ​ക്താ​വി​നെ സൗ​മ്യ​മാ​യി അ​റി​യി​ക്കു​ന്ന​തി​നു പ​ക​ര​മാ​ണ് ഭ​ര​ണം മാ​റി​യ​ത് അ​റി​യി​ല്ലേ​യെ​ന്ന മ​റു​ചോ​ദ്യ​വു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​ന്ന​ത്.

വെ​ള്ള​റ​ട കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ ഈ ​നി​ല​പാ​ടി​നെ​തി​രെ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. രോ​ഷാ​കു​ല​രാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ സൗ​മ്യ​മാ​യി സം​സാ​രി​ച്ചു​വെ​ങ്കി​ലും ധി​ക്കാ​ര​പ​ര​മാ​യി​ട്ടു​ള്ള സം​സാ​ര​മാ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് വെ​ള്ള​റ​ട പോ​ലീ​സ് എ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ സൗ​മ്യ​മാ​യി പ​റ​ഞ്ഞ​യ​ച്ചു. വെ​ള്ള​റ​ട കെ​എ​സ്ഇ​ബി പ​രി​ധി​യി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യ വൈ​ദ്യു​തി മു​ട​ക്കം സൃ​ഷ്ടി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ​യാ​ണെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. ഈ ​കു​റ്റ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​രി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ടി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up