x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്നോ​പാ​ർ​ക്ക് ഫാ​ൻ ലീ​ഗി​ൽ പ്ര​തി​ധ്വ​നി ഇ​ല​വ​ൻ ജേ​താ​ക്ക​ൾ

വെബ്ഡെസ്ക്
Published: August 11, 2026 12:28 AM IST | Updated: August 11, 2026 12:28 AM IST

ടെക്നോ പാർക്ക് ഫാൻ ലീഗിൽ വിജയികളായ പ്രതിധ്വനി ടീം ട്രോഫിയുമായി.

ക​ഴ​ക്കൂ​ട്ടം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ക്രി​ക്ക​റ്റ് ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി ടെ​ക്കി​ക​ളു​ടെ ഫാ​ൻ ലീ​ഗ് പോ​രാ​ട്ടം. കെ​സി​എ​ൽ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രാ​യ ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ർ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച പ്ര​തി​ധ്വ​നി ഇ​ല​വ​ൻ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഇ​ൻ​ഫോ​സി​സി​നെ (ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്) തോ​ൽ​പ്പി​ച്ചാ​ണ് പ്ര​തി​ധ്വ​നി കി​രീ​ട​മ​ണി​ഞ്ഞ​ത്. വി​ജ​യി​ക​ൾ​ക്ക് വി​ഘ്നേ​ഷ് പു​ത്തൂ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.
കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നാ​ണ് ഫാ​ൻ ലീ​ഗ് സം​ഘ​ടി​പ്പി​ച്ച​ത്.

ടെ​ക്നോ​പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത പ്ര​തി​ധ്വ​നി 10 ഓ​വ​റി​ൽ 79 റ​ൺ​സി​നു പു​റ​ത്താ​യി. ഒ​ൻ​പ​ത് പ​ന്തു​ക​ളി​ൽ 23 റ​ൺ​സെ​ടു​ത്ത ആ​ർ.​ആ​ർ. രാ​ഹു​ലും 22 റ​ൺ​സെ​ടു​ത്ത വേ​ണു ധോ​നി​യു​മാ​ണ് പ്ര​തി​ധ്വ​നി​ക്കു​വേ​ണ്ടി തി​ള​ങ്ങി​യ​ത്. ഇ​ൻ​ഫോ​സി​സി​നു വേ​ണ്ടി കാ​ർ​ത്തി​ക് മൂ​ന്നും ഹ​രി ബീ​ബ്സ്, വി​വേ​ക് എ​ന്നി​വ​ർ ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ൻ​ഫോ​സി​സ് 8.4 ഓ​വ​റി​ൽ 51 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി​യ ആ​ർ.​ജെ. മ​ഹേ​ഷും വി.​വി. ക​ണ്ണ​നും ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ റാ​മു​മാ​ണ് പ്ര​തി​ധ്വ​നി​ക്കു​വേ​ണ്ടി തി​ള​ങ്ങി​യ​ത്. ആ​ർ.​ജെ. മ​ഹേ​ഷാ​ണ് ഫൈ​ന​ലി​ലെ താ​രം. രാ​ഹു​ൽ സി. ​മി​ക​ച്ച ബൗ​ള​റാ​യും ശ്രീ​ജേ​ഷ് എ​സ്. മി​ക​ച്ച ബാ​റ്റ​റാ​യും ആ​ർ.​ആ​ർ. രാം​രാ​ജ് മോ​സ്റ്റ് വാ​ല്യൂ​ഡ് പ്ലേ​യ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Technopark

Recent News

Corehub Up