x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രീ​മി​യ​ര്‍ സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും ബാ​ച്ച് ഉ​ദ്ഘാ​ട​ന​വും നാ​ളെ

വെബ് ഡെസ്ക്
Published: August 6, 2026 10:31 PM IST | Updated: August 6, 2026 10:31 PM IST

പ്രതീകാത്മക ചിത്രം

മൂ​ല​മ​റ്റം: പാ​ലാ കോ​ര്‍​പറേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള​ള പ്രീ​മി​യ​ര്‍ സ്‌​കൂ​ള്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം 21 വാ​ര്‍​ഷി​ക​വും പു​തി​യ ബാ​ച്ച് ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും. രാ​വി​ലെ 9.45 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മാ​ണി സി.​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നിർവഹി ക്കും. കോ​ര്‍​പറേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്‌​ന​സ് എ​ച്ച്എ​സ് അ​ധ്യാ​പ​ക​ന്‍ ഡോ. ​റോ​ബി​ന്‍ മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ന്തോ​ഷ് തോ​മ​സ്, ജോ​ജി അ​ബ്രാ​ഹം, ജോ​ബി തോ​മ​സ്, സി​സ്റ്റ​ര്‍ ജാ​ന്‍​സി പീ​റ്റ​ര്‍ , ജോ​ഹാ​ന്‍ അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

21-ാം ബാ​ച്ചി​ന്‍റെ ഫൈ​ന​ല്‍ പ​രീ​ക്ഷ​യി​ല്‍ കോ​ര്‍​പ​റേ​റ്റ് ത​ല​ത്തി​ല്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും അ​രു​വി​ത്തു​റ, മൂ​ല​മ​റ്റം, കു​റ​വി​ല​ങ്ങാ​ട്, വ​ട​ക​ര, പാ​ലാ എ​ന്നീ സെ​ന്‍റ​റു​ക​ളി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍​ക്ക് മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്യും. ഇ​വ​രു​ള്‍​പ്പെടെ ജേ​താ​ക്ക​ളാ​യ 56 സ്‌​കൂ​ളു​ക​ളി​ലെ 200ല്‍ ​പ​രം പ്ര​തി​ഭ​ക​ള്‍​ക്ക് ബ​ഹു​മ​തിപ​ത്ര​ങ്ങ​ളും സ​മ്മാ​നി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Inauguration

Recent News

Corehub Up