x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിൻ ടിക്കറ്റ് കിട്ടാത്ത യാ​ത്ര​ക്കാ​രെ പി​ഴി​യാ​ന്‍ സ്വകാര്യബ​സ് ലോ​ബി​

വെബ് ഡെസ്ക്
Published: August 19, 2026 11:46 PM IST | Updated: August 19, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: പ്രി​​യ​​പ്പെ​​ട്ട​​വ​​ര്‍​ക്കെ​​ാപ്പം ഓ​​ണ​​മു​​ണ്ണാ​​ന്‍ ഇ​​ത​​ര​​ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു ജി​​ല്ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​വ​​രെ കൊ​​ള്ള​​യ​​ടി​​ക്കാ​​ന്‍ സ്വ​​കാ​​ര്യ​​ബ​​സ് ലോ​​ബി. ജി​​ല്ല​​യി​​ല്‍​നി​​ന്ന് യു​​വാ​​ക്ക​​ള​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി​പ്പേ​​രാ​​ണ് ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, മം​​ഗ​​ളൂ​രു തു​​ട​​ങ്ങി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ ഐ​​ടി മേ​​ഖ​​ല​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ ജോ​​ലി ചെ​​യ്യു​​ന്ന​​ത്. ഓ​​ണ​​ക്കാ​​ല​​ത്ത് ഭൂ​​രി​​ഭാ​​ഗം പേ​​രും കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​ക്കൊ​​പ്പം ആ​​ഘോ​​ഷി​​ക്കാ​​ന്‍ നാ​​ട്ടി​​ലെ​​ത്തും. ഇ​​വ​​രി​​ല്‍ ന​​ല്ലൊ​​രു ശ​​ത​​മാ​​നം പേ​​ര്‍​ക്കും ട്രെ​​യി​​നി​​ല്‍ ടി​​ക്ക​​റ്റ് കി​​ട്ടി​​ല്ല. ഇ​​തോ​​ടെ എ​​ല്ലാ​​വ​​രു​​ടെ​​യും ആ​​ശ്ര​​യം ഇ​​ത​​ര സം​​സ്ഥാ​​ന​​ത്തേ​​ക്ക് സ​​ര്‍​വീ​​സ് ന​​ട​​ക്കു​​ന്ന സ്വ​​കാ​​ര്യ​​ബ​​സു​​ക​​ളാ​​ണ്.
സാ​​ധാ​​ര​​ണ​​യാ​​യി 600 മു​​ത​​ല്‍ 2000 രൂ​​പ വ​​രെ​​യു​​ള്ള കോ​​ട്ട​​യം-​​ബം​​ഗ​​ളൂ​​രു റൂ​​ട്ടു​​ക​​ളി​​ല്‍ നി​​ര​​ക്ക് ഓ​​ണ​​ക്കാ​​ല​​ത്ത് 2,000 മു​​ത​​ല്‍ 5,000 രൂ​​പ വ​​രെ​​യാ​​ക്കി ഉ​​യ​​ര്‍​ത്തി​​യി​​ട്ടു​​ണ്ട്. ടി​​ക്ക​​റ്റ് ചാ​​ര്‍​ജ് കു​​ത്ത​​നെ കൂ​​ട്ടി​​യി​​ട്ടും ഓ​​ണ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ എ​​ത്തു​​ന്ന​​തി​​ത് ടി​​ക്ക​​റ്റ് ഓ​​ണ്‍​ലൈ​​നി​​ല്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​ണ്. ഡി​​മാ​​ന്‍​ഡ് കൂ​​ടു​​ന്ന​​ത​​നു​​സ​​രി​​ച്ചു ബ​​സു​​ക​​ള്‍ ട്രി​​പ്പു​​ക​​ള്‍ ന​​ട​​ത്താ​​റു​​ണ്ട്. ട്രെ​​യി​​നു​​ക​​ളി​​ല്‍ ടി​​ക്ക​​റ്റ് കി​​ട്ടാ​​ക്ക​​നി​​യാ​​യ​​തും സ്വ​​കാ​​ര്യ ബ​​സ് ലോ​​ബി​​ക​​ളു​​ടെ കൊ​​ള്ള​​യ്ക്ക് ആ​​ക്കം കൂ​​ട്ടു​​ന്നു. നാ​​ട്ടി​​ല്‍ പ്രി​​യ​​പ്പെ​​ട്ട​​വ​​ര്‍​ക്കൊ​​പ്പം ഓ​​ണം ആ​​ഘോ​​ഷി​​ച്ചു തി​​രി​​കെ മ​​ട​​ങ്ങാ​​നും ടി​​ക്ക​​റ്റ് നി​​ര​​ക്ക് ഇ​​ര​​ട്ടി​​യാ​​ണ്. ബം​​ഗ​​ളൂ​​രു-​​കോ​​ട്ട​​യം റൂ​​ട്ടി​​ല്‍ ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ 4200 രൂ​​പ വ​​രെ​​യാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്നും പ​​രാ​​തി​​യു​​ണ്ട്.

ഓ​​ണ​​ക്കാ​​ല​​ത്തെ തി​​ര​​ക്ക് നേ​​രി​​ടാ​​ന്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള സ​​ര്‍​വീ​​സു​​ക​​ള്‍ പ​​ര്യാ​​പ്ത​​മ​​ല്ലെ​​ന്ന പ​​രാ​​തി ശ​​ക്ത​​മാ​​ണ്. മ​​ല​​യാ​​ളി​​ക​​ള്‍ കൂ​​ടു​​ത​​ലു​​ള്ള ചെ​​ന്നൈ​​യി​​ലേ​​ക്ക് കോ​​ട്ട​​യ​​ത്തു​​നി​​ന്ന് നേ​​രി​​ട്ട് കെ​​എ​​സ്ആ​​ര്‍​ടി​​സി​​ക്ക് സ​​ര്‍​വീ​​സി​​ല്ല. സാ​​ധാ​​ര​​ണ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കോ​​ട്ട​​യം-​​ബം​​ഗ​​ളൂ​​രു റൂ​​ട്ടി​​ല്‍ സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ 600 മു​​ത​​ല്‍ 2000 രൂ​​പ വ​​രെ​​യാ​​ണ് ഈ​​ടാ​​ക്കു​​മ്പോ​​ള്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി​​യി​​ല്‍ 1500 രൂ​​പ വ​​രെ​​യാ​​ണ് നി​​ര​​ക്ക്. അ​​ടു​​ത്ത മാ​​സം ആ​​ദ്യം കോ​​ട്ട​​യം-​​ബം​​ഗ​​ളൂ​​രു റൂ​​ട്ടി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ടി​​ക്ക​​റ്റ് നി​​ര​​ക്ക് 981 മു​​ത​​ല്‍ 1423 രൂ​​പ വ​​രെ​​യാ​​യി​​രി​​ക്കു​​മ്പോ​​ള്‍ സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ 4,200 രൂ​​പ വ​​രെ ഈ​​ടാ​​ക്കു​​ന്ന​​ത്.

ഉ​​ത്സ​​വ സീ​​സ​​ണു​​ക​​ളി​​ല്‍ പ​​ല​​പ്പോ​​ഴും സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ തി​​ര​​ക്ക് മു​​ത​​ലെ​​ടു​​ത്ത് ഡ്രൈ​വ​ർ കാ​​ബി​​നു​​ക​​ളി​​ല്‍ പോ​​ലും യാ​​ത്ര​​ക്കാ​​രെ കു​​ത്തി​​നി​​റ​​ച്ച് അ​​പ​​ക​​ട​​ക​​ര​​മാ​​യി​​ട്ടാ​​ണ് യാ​​ത്ര ചെ​​യ്യു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ എം​​വി​​ഡി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ക​​ണ്ണ​​ട​​യ്ക്കു​​ക​​യാ​​ണ്. സീ​​സ​​ണു​​ക​​ളി​​ല്‍ ട്രെ​​യി​​നു​​ക​​ളി​​ല്‍ അ​​ധി​​ക കോ​​ച്ചു​​ക​​ളോ പ്ര​​ത്യേ​​ക സ​​ര്‍​വീ​​സോ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കാ​​തെ ഇ​​വ​​രും ബ​​സ് ലോ​​ബി​​ക്ക് സ​​ഹാ​​യ​​ക​​ര​​മാ​​കു​​ക​​യാ​​ണെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്.
അ​​തേ​​സ​​മ​​യം ക​​ര്‍​ണാ​​ട​​ക ആ​​ര്‍​ടി​​സി ഓ​​ണ​​ത്തി​​ര​​ക്ക് കു​​റ​​യ്ക്കാ​​ന്‍ കേ​​ര​​ള​​ത്തി​​ലേ​​ക്ക് 150 പ്ര​​ത്യേ​​ക സ​​ര്‍​വീ​​സു​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. 21 മു​​ത​​ല്‍ 25 വ​​രെ​​യും 27 മു​​ത​​ല്‍ 30 വ​​രെ​​യും സ​​ര്‍​വീ​​സു​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഓ​​ണ​​ക്കാ​​ല​​ത്തെ യാ​​ത്രാ​ക്ലേ​​ശം പ​​രി​​ഹ​​രി​​ക്കാ​​ന്‍ കൂ​​ടു​​ത​​ല്‍ സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി​​ക്ക് നി​​വേ​​ദ​​ന​​വും ന​​ൽ​കി​​യി​​ട്ടു​​ണ്ട്.

സ്‌​​പെ​​ഷ​​ല്‍ സ​​ര്‍​വീ​​സ് അ​​നു​​വ​​ദി​​ക്ക​​ണം

തി​​ര​​ക്ക് വ​​ര്‍​ധി​​ക്കു​​ന്ന​​തി​​നാ​​ല്‍ ഓ​​ണ​​ക്കാ​​ല​​ത്ത് കെ​​എ​​സ്ആ​​ര്‍​ടി​​സി, ട്രെ​​യി​​ന്‍ സ്പെ​​ഷ​​ല്‍ സ​​ര്‍​വീ​​സു​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​ണ്. മ​​ല​​യാ​​ളി​​ക​​ള്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പേ​​ര്‍ ജോ​​ലി ചെ​​യ്യു​​ന്ന​​തും ബം​​ഗ​​ളൂ​​ര്‍, ചെ​​ന്നൈ, മം​​ഗ​​ലാ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്.

ഓ​​ണ​​ക്കാ​​ല​​ത്തെ പ​​ല സ​​ര്‍​വീ​​സു​​ക​​ളി​​ലെ​​യും ടി​​ക്ക​​റ്റു​​ക​​ള്‍ മാ​​സ​​ങ്ങ​​ള്‍​ക്കു മു​​മ്പേ ബു​​ക്ക് ചെ​​യ്തി​​രി​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണ്. എ​​ല്ലാ​​ക്കാ​​ല​​ത്തും അ​​ധി​​ക സ​​ര്‍​വീ​​സു​​ക​​ള്‍ ഒ​​രു​​ക്കു​​ന്ന​​തി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി​​ക്ക് വീ​​ഴ്ച​​യു​​ണ്ടാ​​കു​​ന്ന​​താ​​യും യാ​​ത്ര​​ക്കാ​​ര്‍ ആ​​രോ​​പി​​ക്കു​​ന്നു.

Tags : Nattuvishesham Local News Private bus lobby train tickets

Recent News

Corehub Up