സ്വകാര്യ ബസ് ദേശീയപാതയിലൂടെ ദിശ തെറ്റിച്ച് ഓടുന്നു.
കൊയിലാണ്ടി:കോഴിക്കോട്–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ഗ്രൂപ്പിന്റെ സ്വകാര്യ ബസ് ദേശീയപാതയിൽ തെറ്റായ ദിശയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചത് അപകടഭീഷണിയായി.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ പൂക്കാട്ടുനിന്നാണ് ബസ് എതിർദിശയിലേക്ക് പ്രവേശിച്ചത്. റോഡ് നിർമാണത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മറികടക്കാൻ ബസ് തെറ്റായ ദിശയിൽ ഓടിച്ചത്.
അഞ്ചു കിലോമീറ്ററിലേറെ ദൂരം ബസ് ഇത്തരത്തിൽ സഞ്ചരിച്ചു.
ഇത് സംബന്ധിച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Tags : Nattuvishesham Districtnews Deepikanews Private bus veers