x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ  ക​ത്തി​ച്ചു: സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് പി​ഴ ചു​മ​ത്തി


Published: June 23, 2026 07:19 AM IST | Updated: June 23, 2026 07:19 AM IST

മു​ക്കം : പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് മു​ക്കം ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി. അ​ഗ​സ്ത്യ​ൻ​മു​ഴി അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഹ്ദി കു​ഴി​മ​ന്തി എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം പ​തി​നാ​യി​രം രൂ​പ  പി​ഴ ചു​മ​ത്തി​യ​യ​ത്.

ഹോ​ട്ട​ൽ വ​ള​പ്പി​ൽ വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റ് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.

ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി നി​യ​മ​ലം​ഘ​നം ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ്മ സേ​ന​യ്ക്ക് കൈ​മാ​റാ​തെ വീ​ട്ടു​വ​ള​പ്പി​ൽ ക​ത്തി​ച്ച​തി​ന് ക​ച്ചേ​രി ഡി​വി​ഷ​നി​ലെ ഒ​രു വീ​ട്ടു​ട​മ​യി​ൽ നി​ന്നും  പി​ഴ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.

Tags : nattu vishesham Private hotel burning plastic

Recent News

Corehub Up