x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​ദ്യ​ദി​ന ന​ഷ്ടം 8.65 ല​ക്ഷം


Published: June 18, 2026 06:01 AM IST | Updated: June 18, 2026 06:01 AM IST

മാ​ന​ന്ത​വാ​ടി: പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​ദ്യ​ദി​ന ന​ഷ്ടം 8.65 ല​ക്ഷം രൂ​പ. സൗ​ജ​ന്യ യാ​ത്രാ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് ആ​ദ്യ​ദി​നം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത​ത്. ഇ​ത് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​ക്കി​യെ​ങ്കി​ലും വ​രു​മാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ജി​ല്ല​യി​ലെ മൂ​ന്ന് കെ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലാ​യി 8,65,472 രൂ​പ​യാ​ണ് വ​രു​മാ​ന​യി​ന​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ 3,24,648 രൂ​പ​യും ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ൽ 2,32,892 രൂ​പ​യും ബ​ത്തേ​രി ഡി​പ്പോ​യി​ൽ 3,07,932 രൂ​പ​യു​ടെ​യും ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ആ​ദ്യ​ദി​ന​മാ​യ​തി​നാ​ൽ സ്ത്രീ​ക​ളെ​ല്ലാ​വ​രും പ​ദ്ധ​തി എ​ന്താ​ണെ​ന്നെ​റി​യാ​ൻ ക​യ​റി​യെ​തെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നും ത​ൽ​ഫ​ല​വാ​യി ന​ഷ്ടം കു​റ​യു​മെ​ന്നു​മാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up