x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി യാ​ത്ര ഹി​റ്റ്; ജി​ല്ല​യി​ൽ 62 ല​ക്ഷ​ത്തി​ല​ധി​കം സീറോ ടി​ക്ക​റ്റു​ക​ൾ

വെബ് ഡെസ്ക്
Published: November 6, 2026 12:50 AM IST | Updated: November 6, 2026 12:50 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി ജി​ല്ല​യി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ന്നു. പ​ദ്ധ​തി ആ​രം​ഭി​ച്ച് 142 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ജി​ല്ല​യി​ൽ ആ​കെ 62,08,613 സീ​റോ ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.ന​വം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. വ​ട​ക്ക​ഞ്ചേ​രി, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, ചി​റ്റൂ​ർ എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ലെ നാ​ല് യൂ​ണി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം. പാ​ല​ക്കാ​ട് യൂ​ണി​റ്റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റോ ടി​ക്ക​റ്റു​ക​ൾ- 26,32,971 പേ​ർ. ചി​റ്റൂ​രി​ൽ 10,53,905 പേ​രും വ​ട​ക്ക​ഞ്ചേ​രി​യി​ൽ 13,29,593 പേ​രും മ​ണ്ണാ​ർ​ക്കാ​ടി​ൽ 11,92,144 പേ​രു​മാ​ണ് സീ​റോ ടി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. സീ​റോ ടി​ക്ക​റ്റ് സം​വി​ധാ​നം​വ​ഴി ഇ​തു​വ​രെ 18,96,85,714 രൂ​പ​യാ​ണ് ആ​കെ വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്.

യൂ​ണി​റ്റ് തി​രി​ച്ച് ക​ണ​ക്കാ​ക്കു​മ്പോ​ൾ പാ​ല​ക്കാ​ട് യൂ​ണി​റ്റി​ൽ നി​ന്ന് 9,02,90,037 രൂ​പ​യും ചി​റ്റൂ​രി​ൽ നി​ന്ന് 3,22,89,296 രൂ​പ​യും വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്ന് 3,78,98, 740 രൂ​പ​യും മ​ണ്ണാ​ർ​ക്കാ​ടി​ൽ നി​ന്ന് 2,92,07,641 രൂ​പ​യും വ​രു​മാ​നം നേ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up