പ്രവർത്തനോദ്ഘാടനം എസ്ഐ എം.എസ്. എബി നിർവഹിക്കുന്നു.
കറ്റാനം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമായി ആവിഷ്കരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അധ്യയനവർഷ പ്രവർത്തനോദ്ഘാടനം കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.കുറത്തികാട് എസ്ഐ എം.എസ്. എബി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പൊട്ടക്ഷൻ ഗ്രൂപ്പ് ചെയർമാൻ കൂടിയായ സ്കൂൾ പ്രിൻസിപ്പൽ സി.ടി . വർഗീസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽ പൊന്നാലയം, കായംകുളം ഫയർ ഓഫീസർ ഷിബു ക്രിസ്റ്റഫർ, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് എക്സൈസ് ഓഫീസർ ജി. ജയകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ജി. അൻസിസ്, കെ എസ്ഇബി എൻജിനിയർ ശ്രീജി ബി. അലക്സ്, എ. ഷിനു ജോർജ്, ജെയ്സി ജോസ്, ഗേസ് ഫിലിപ്പ്, ജോൺ കുരുവിള എന്നിവർ പ്രസംഗിച്ചു.