കാഞ്ഞിരപ്പള്ളി: ഇന്ധന, പാചകവാതക വിലവർധനവിനെതിരേ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ അജാസ് റഷീദ്, ടി.കെ. ജയൻ, ടി.എസ്. കൃഷ്ണകുമാർ, വി. സജിൻ രാജേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Protest against fuel price hike