x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ഴി​ഞ്ഞാ​മ്പാ​റ-ഗോ​പാ​ല​പു​രം റോ​ഡ് ന​വീ​ക​ര​ണം നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: August 18, 2026 02:50 AM IST | Updated: August 18, 2026 02:50 AM IST

അപകടത്തിൽപ്പെട്ട ബൈക്ക്

ചി​റ്റൂ​ർ: ഗോ​പാ​ല​പു​രം- കൊ​ഴി​ഞ്ഞാ​മ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം വൈ​കു​ന്ന​തി​ൽ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ഒ​ന്പ​തു​പേ​രാ​ണ് റോ​ഡപ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ​ത്.

നീ​ലം​കാ​ച്ചി വ​ള​വി​ൽ ക​ഴി​ഞ്ഞാ​ഴ്ച വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും റോ​ഡ് പ​ഴ​യ​പ​ടി ത​ന്നെ.
നി​ര​വ​ധി ത​വ​ണ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഉ​പ​രോ​ധ​സ​മ​രം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ക​നി​യു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.
യാ​ത്ര​ക്കാ​രു​ടേ​യും പൊ​തു​ജ​ന​ത്തി​ന്‍റേ​യും സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല.
റോ​ഡി​ലു​ട​നീ​ള​മു​ള്ള അ​പാ​യ​ക്കു​ഴി​ക​ളെ​ങ്കി​ലും താ​ത്കാ​ലി​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​ണ് പൊ​തു​ജ​നാ​വ​ശ്യം.

പാ​ല​ക്കാ​ട്- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.

Tags : enovation of the NattuVishasham DistrictNews

Recent News

Corehub Up