x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ കുബ്ലി​ക്കാ​ട് മേ​ഖ​ല​യി​ലെ മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ ജ​ന​രോ​ഷം


Published: June 9, 2026 12:34 AM IST | Updated: June 9, 2026 12:34 AM IST

മു​ഹ​മ്മ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ കു​ബ്ലി​ക്കാ​ട് മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു. ലോ​ക പ്ര​ശ​സ്ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് ക​ന​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഖ​ന​നം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഖ​ന​നം തു​ട​ർ​ന്നാ​ൽ കോ​ടി​ക​ൾ മു​ട​ക്കി ക​ഴി​ഞ്ഞി​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ തു​രു​ത്ത​ൻ ക​വ​ല-കൂ​ബ്ലി​ക്കാ​ട് ജെ​ട്ടി റോ​ഡു​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ൾ താ​റു​മാ​റാ​കും. മ​ത്സ്യ -ക​ക്കാ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​കും. പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ ഗ്രാ​മ കാ​ഴ്ച​ക​ളി​ലേ​ക്കു​ള്ള വാ​താ​യ​ന​ങ്ങ​ൾ അ​ട​യു​ന്ന സ്ഥി​തി​യു​ണ്ടാ​കും.

മ​ണ​ൽ​ഖ​ന​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്ത​ണ​മെ​ന്നാവി​ശ്വ​പ്പെ​ട്ട് സി​പി​എം മു​ഹ​മ്മ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. തു​രു​ത്ത​ൻ ക​വ​ല​യി​ൽ നി​ന്ന് കൂ​ബ്ലി​ക്കാ​ട് മേ​ഖ​ല​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​ചേ​ർ​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​ഡി. മ​ഹീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി. ​ഷാ​ജി, കെ.​ഡി. അ​നി​ൽ​കു​മാ​ർ, സ്വ​പ്ന ഷാ​ബു, പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Public anger Muhamma Kublikad area

Recent News

Corehub Up