x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവർത്തനം നിലച്ച പ​മ്പ്ഹൗ​സ് സാ​മൂ​ഹി​ക​ വി​രു​ദ്ധ​രു​ടെ താ​വ​ളം


Published: June 8, 2026 06:49 AM IST | Updated: June 8, 2026 06:49 AM IST

പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യ മ​രു​തം​കു​ഴി-​ശാ​സ്ത​മം​ഗ​ലം റോ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പ​മ്പ്ഹൗ​സ്.

പേ​രൂ​ര്‍​ക്ക​ട: ക്ഷേ​ത്ര​പ​രി​സ​ര​ത്തേ​ക്ക് വെ​ള്ളം പന്പുചെയ്യു ന്നതിനുപ​യോ​ഗി​ച്ചി​രു​ന്ന പ​മ്പ്ഹൗ​സ് നാ​ശോ​ന്മു​ഖ​മാ​യ​തോ​ടെ ഇ​വി​ടം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി. ഏ​ക​ദേ​ശം മൂ​ന്നു​സെ​ന്‍റു​വ​രു​ന്ന സ​ര്‍​ക്കാ​ര്‍ ഭൂ​മി മ​റ്റു​കാ​ര്യ​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തോ​ടെ ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു.

മ​രു​തം​കു​ഴി-​ശാ​സ്ത​മം​ഗ​ലം, മ​രു​തം​കു​ഴി-​കൊ​ച്ചാ​ര്‍ റോ​ഡ് എ​ന്നീ റോ​ഡു​ക​ള്‍ സ​ന്ധി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മ​തി​ല്‍​ക്കെ​ട്ടി​നു​ള്ളി​ല്‍ പ​മ്പ്ഹൗ​സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​പ​രി​സ​ര​ത്തേ​ക്ക് വെ​ള്ളമെ​ത്തി​ക്കു​ന്ന​തി​നാ ണ് പ​മ്പ്ഹൗ​സ് നി​ര്‍​മിച്ച​തെ​ന്നും പു​തി​യ പൈ​പ്പു​ക​ളും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും വ​ന്ന​തോ​ടെ ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നിലയ്ക്കുകയായിരുന്നു വെന്നുമാണ് പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മെ​ഷീ​നു​ക​ളി​ല്‍ ചി​ല​ത് ഇ​തി​നു​ള്ളി​ല്‍ തു​ര​മ്പെ​ടു​ത്ത് കി​ട​ക്കു​ന്നു​ണ്ട്.

പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച പ​മ്പ് ഹൗ​സി​നു​ള്ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​മു​ണ്ടെ​ന്നും ഇ​തി​ന് അ​ധി​കൃ​ത​ര്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. മ​ദ്യ​പാ​നി​ക​ളു​ടെ സ്ഥി​രം​താ​വ​ള​മാ​യി പ​മ്പ്ഹൗ​സ് മാ​റി​യി​ട്ടു നാ​ല​ഞ്ചു​വ​ര്‍​ഷ​മാ​കു​ന്നു. പ​മ്പ്ഹൗ​സി​നു സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന കി​ള്ളി​യാ​റ്റി​ല്‍ മാ​ലി​ന്യം പെ​രു​കു​ന്ന​തി​ന് മ​ദ്യ​പാ​നി​ക​ള്‍ കാ​ര​ണ​മാ​യി​ത്തീ​രു​ന്നു​ണ്ട്.

പ​മ്പ്ഹൗ​സ് നി​ല​നി​ല്‍​ക്കു​ന്ന സ​ര്‍​ക്കാ​ര്‍​ഭൂ​മി മ​റ്റെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യു​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഭൂ​മി ഏ​തെ​ങ്കി​ലും ചെ​റി​യ സ​ര്‍​ക്കാ​ര്‍​ ഓ​ഫീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നോ സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്കു വാ​ട​ക​യ്ക്കോ ന​ല്‍​കാ​നോ സാധിക്കും.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പ​ബ്ലി​ക് സ​ര്‍​വീ​സ് എ​ന്ന നി​ല​യ്ക്ക് ഇ​തു​വ​ഴി വെ​ള്ളം പ​മ്പ്‌​ചെ​യ്തു ജ​ല​വി​ത​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ക്ഷേ​ത്രാ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​മ്പ് ചെ​യ്തു പ്ര​ത്യേ​ക പൈ​പ്പി​ലൂ​ടെ വെ​ള്ളം കൊ​ണ്ടു​പോ​യി​രി​ക്കാ​മെ​ന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​റും പ​റ​യു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up