x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ: നഗരത്തിൽ മരങ്ങൾ കടപുഴകി

വെബ് ഡെസ്ക്
Published: August 2, 2026 02:36 AM IST | Updated: August 2, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

പേ​രൂ​ർ​ക്ക​ട: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ഇന്നലെ രാ​വി​ലെ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ത​ണ​ൽ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​പ​ഴ​കി വീ​ണു.

തി​രു​വ​ന​ന്ത​പു​രം, ചാ​ക്ക നി​ല​യ​ങ്ങ​ളു​ടെ സം​യു​ക്ത പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ശിഖരങ്ങൾ മു​റി​ച്ചു നീക്കിയത്. വ​ഴു​ത​ക്കാ​ട്, പട്ടം, മരപ്പാലം, കുടപ്പനക്കുന്ന്, പേരൂർക്കട എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ പി​ഴു​തു​വീ​ണ് വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സപ്പെ​ട്ടു. വ​ഴു​ത​ക്കാ​ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​മ​ൻ​സ് കോ​ള​ജ് ഹോ​സ്റ്റ​ലി​ന് മു​ൻ​വ​ശ​ത്ത് റോ​ഡി​ന് കു​റു​കെ കി​ട​ന്ന മ​രം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കി.

പ​ട്ടം-​മ​ര​പ്പാ​ലം റോ​ഡി​ൽ ത​ണ​ൽ​മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ്പെ​ട്ട​ത് ചെ​യി​ൻ സോ ​ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു നീ​ക്കി. കു​ട​പ്പ​ന​ക്കു​ന്ന് ഹാ​ർ​വി​പു​രം ഒ​ന്നാം ലെ​യി​നി​ൽ കെ​എ​സ്ഇ​ബി ലൈ​നി​ലും റോ​ഡി​ലു​മാ​യി ത​ണ​ൽ​മ​രം ഒ​ടി​ഞ്ഞു​വീ​ണു. പേ​രൂ​ർ​ക്ക​ട ലോ ​അ​ക്കാ​ദ​മി​ക്ക് അ​ക​ത്തു നി​ന്ന ഒ​രു ത​ണ​ൽ മ​ര​മാ​ണ് വീ​ണ​ത്. മ​ര​ത്തി​ൻ​റെ ശി​ഖ​ര​ങ്ങ​ൾ ചെ​യി​ൻ സോ ​ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​നീ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Rain

Recent News

Corehub Up