x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കു​റ​വ് നെ​ല്‍​ക്ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി


Published: June 21, 2026 06:16 AM IST | Updated: June 21, 2026 06:16 AM IST

വ​ട​ക്ക​നാ​ട് ക​രി​പ്പൂ​രി​ല്‍ ന​ഞ്ച​ക്കൃ​ഷി​ക്ക് വ​യ​ല്‍ ഒ​രു​ക്കു​ന്നു.

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ചി​ട്ടും ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ര്യ​മാ​യ മ​ഴ ല​ഭി ക്കാ​ത്ത​ത് നെ​ല്‍​ക്ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സാ​ധാ​ര​ണ ജൂ​ണി​ല്‍ വി​ത്തേ​റും ന​ടീ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത്ത​വ​ണ മ​ഴ​യു​ടെ കു​റ​വ് കൃ​ഷി​യെ ബാ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച നേ​രി​യ മ​ഴ​യെ ആ​ശ്ര​യി​ച്ച് ചി​ല​യി​ട​ങ്ങ​ളി​ല്‍ വ​യ​ല്‍ ഒ​രു​ക്ക​ല്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ര്‍​ഷ​ക​ര്‍ മ​തി​യാ​യ ജ​ല​ല​ഭ്യ​ത​യ്ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണ്.

ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ പ​മ്പ് സെ​റ്റു​ക​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ത്തി​ട​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജൂ​ണി​ല്‍ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ടീ​ല്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്ക​ല്‍ മൂ​ന്നാ​ഴ്ച മു​ത​ല്‍ ഒ​രു മാ​സം വ​രെ വൈ​കു​മെ​ന്നാ​ണ് അ​വ​രു​ടെ ആ​ശ​ങ്ക. കാ​ല​വ​ര്‍​ഷം ഉ​ട​ന്‍ ശ​ക്തി​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ര്‍​ഷ​ക സ​മൂ​ഹം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up