x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​റ്റ​നാ​ട് അ​പൂ​ർ​വ​നാ​ണ​യം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: August 23, 2026 02:54 AM IST | Updated: August 23, 2026 02:54 AM IST

ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ശോ​ക​സ്തംഭമു​ള്ള നാ​ണ​യം

കൂ​റ്റ​നാ​ട്: ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ശോ​ക​സ്തംഭ​മു​ള്ള നാ​ണ​യം കൗ​തു​ക​മാ​കു​ന്നു. ദി​വ​സേ​ന​യു​ള്ള ക​ള​ക്ഷ​ൻ തു​ക എ​ണ്ണു​ന്ന​തി​നി​ടെ​യാ​ണ് കെ​പി ഇ​ല​ക്ട്രി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ സ്റ്റാ​ഫാ​യ ത​ങ്ങ​ൾ കു​ട്ടി​ക്ക് ഈ ​വേ​റി​ട്ട നാ​ണ​യം ല​ഭി​ച്ച​ത്.

സാ​ധാ​ര​ണ നാ​ണ​യ​ങ്ങ​ളി​ൽ ഒ​രു​വ​ശ​ത്ത് അ​ശോ​ക​സ്തംഭ​വും മ​റു​വ​ശ​ത്ത് നാ​ണ​യ​ത്തി​ന്‍റെ മൂ​ല്യ​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ ഈ ​നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ശോ​ക​സ്തംഭം മാ​ത്ര​മാ​ണു​ള്ള​ത്.

അ​ശോ​ക​സ്തംഭ​ത്തി​ന് ചു​റ്റു​മാ​യി ‘ഭാ​ര​ത്’ എ​ന്നും ‘ഇ​ന്ത്യ’ എ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഒ​രു​വ​ശ​ത്ത് ഈ ​അ​ക്ഷ​ര​ങ്ങ​ൾ നേ​രെ​യാ​ണെ​ങ്കി​ൽ മ​റു​വ​ശ​ത്ത് അ​വ ത​ല​തി​രി​ഞ്ഞ രൂ​പ​ത്തി​ലാ​ണ് പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​ച്ച​ടിസ​മ​യ​ത്ത് നാ​ണ​യ നി​ർ​മാ​ണ​ശാ​ല​യി​ൽ സം​ഭ​വി​ച്ച സാ​ങ്കേ​തി​ക​പി​ഴ​വാ​കാം ഇ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​തെ​ങ്കി​ലും ഉ​പ​ഭോ​ക്താ​വ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​പ്പോ​ൾ ന​ൽ​കി​യ പ​ണ​ത്തി​ൽ​പെ​ട്ട​താ​കാം ഈ ​നാ​ണ​യം.

നി​ല​വി​ൽ ഏ​റെ കൗ​തു​ക​ക​ര​വും അ​പൂ​ർ​വ​വു​മാ​യ ഈ ​നാ​ണ​യം സൂ​ക്ഷി​ച്ചു വെ​ച്ചി​രി​ക്കു​ക​യാ​ണ് സ്ഥാ​പ​ന​ഉ​ട​മ​യും ജീ​വ​ന​ക്കാ​ര​നാ​യ ത​ങ്ങ​ൾ​കു​ട്ടി​യും.

Tags : NattuVishesham DistrictNews

Recent News

Corehub Up