x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയർക്കുന്നം ബസ് സ്റ്റാൻഡിലെത്തിയാൽ നടുവൊടിയും

വെബ് ഡെസ്ക്
Published: September 6, 2026 12:02 AM IST | Updated: September 6, 2026 12:02 AM IST

അ​​യ​​ർ​​ക്കു​​ന്നം ബ​​സ് സ്റ്റാ​​ൻ​​ഡി​​നു ന​​ടു​​വി​​ലു​​ള്ള വ​​ലി​​യ കു​​ഴി​ക​​ൾ

അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്നം ബ​​സ് സ്റ്റാ​​ൻ​​ഡി​​നു ന​​ടു​​വി​​ലു​​ള്ള വ​​ലി​​യ കു​​ഴി​ക​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്കും വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ഒ​​രു​​പോ​​ലെ ഭീ​​ഷ​​ണി​​യാ​​കു​​ന്നു. കു​​ഴി​​ക​​ൾ​ അ​​ട​​യ്ക്ക​​ണ​​മെ​​ന്നും ​​സ്റ്റാ​​ൻ​​ഡി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗ് നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള യാ​ത്ര​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം ഇ​നി​യും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

സ്റ്റാ​​ൻ​​ഡി​​ന​​ക​​ത്തേ​​ക്ക് ബ​​സു​​ക​​ൾ ക​​യ​​റു​​ന്ന ഭാ​​ഗ​ത്ത് ​ര​​ണ്ടി​​ട​​ത്താ​​യാ​​ണ് വ​​ലി​​യ കു​​ഴി​​ക​​ൾ.​ഒ​​രു വ​​ർ​​ഷം മു​​ന്പ് കു​​ഴി​​ക​​ൾ അ​​ട​​ച്ചെ​​ങ്കി​​ലും ഇ​​പ്പോ​​ൾ വീ​​ണ്ടും പ​​ഴ​​യ​​പ​​ടി​​യാ​​ണ്. ഏ​​റെ ഇ​​ടു​​ങ്ങി​​യ സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ മ​​ഴ​​ക്കാ​​ല​​ത്ത് ദു​​രി​​തം ഇ​​ര​​ട്ടി​​യാ​​ണ് .

സ്റ്റാ​​ൻ​​ഡി​​നു വെ​​ളി​​യി​​ൽ ബ​​സ് ഇ​​റ​​ങ്ങു​​ന്ന ഭാ​​ഗ​​ത്തും കു​​ഴി​​ക​​ളു​​ണ്ട്. ബ​​സു​​ക​​ൾ സ്റ്റാ​​ൻ​​ഡി​​ന​​ക​​ത്തേ​​ക്ക് ക​​യ​​റു​​ക​​യും ഇ​​റ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്പോ​​ൾ യാ​​ത്ര​​ക്കാ​​രു​​ടെ ന​​ടു​​വൊ​​ടി​​യു​​ക​​യാ​​ണ്. പ​​ല ത​​വ​​ണ കു​​ഴി​​ക​​ളി​​ൽ ചാ​​ടി ബ​​സു​​ക​​ളു​​ടെ പ്ലെ​​യി​​റ്റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഒ​​ടി​​യു​​ക​​യും ത​​ക​​രാ​​റു​​ക​​ൾ സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്യാ​​റു​​ണ്ട്.

അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗും നി​യ​ന്ത്രി​ക്ക​ണം

സ്റ്റാ​​ൻ​​ഡി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗും ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. ചി​​ല വ്യ​​ക്തി​​ക​​ൾ ത​​ങ്ങ​​ളു​​ടെ സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യാ​​നു​​ള്ള ഇ​​ട​​ത്താ​​വ​​ള​​മാ​​യി ബ​​സ് സ്റ്റാ​​ൻ​​ഡി​​നെ ക​​രു​​തി​​യി​​രി​​ക്കു ക​​യാ​​ണ്. അ​​ന​​ധി​​കൃ​​ത പാ​​ർ​ക്കിം​​ഗ് മൂ​​ലം ബ​​സു​​ക​​ൾ​​ക്ക് സ്റ്റാ​​ൻ​​ഡി​​ൽ തി​​രി​​ക്കാ​​നാ​​യി ഡ്രൈ​​വ​​ർ​​മാ​​ർ ബു​​ദ്ധി​​മു​​ട്ടു​​ന്നു​​ണ്ട്. സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ ഇ​​തു​​മൂ​​ലം ഗ​​താ ഗ​​ത​​ക്കു​​രു​​ക്കുഉ​​ണ്ടാ​​കു​​ന്നു.

ന‌​ട​പ​ടി വേ​ണം

പ​​തി​​വു യാ​​ത്ര​​ക്കാ​​രി​​യാ​​ണ്. ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​ക്ക് ​ക​​യ​​റു​​ന്ന ഭാ​​ഗ​​ത്തെ കു​​ഴി​​ക​​ൾ പ്ര ​​ശ്ന​​മാ​​ണ്. ബ​​സ് കു​​ഴി​​യി​​ൽ ചാ​​ടു​​ന്പോ​​ൾ ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ളു​​ണ്ടാ​​കു​​ന്നു​​ണ്ട്. കു​​ഴി അ​​ട​​യ്ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം
-ജ​​യ​​ശ്രീ , കൊ​​ങ്ങാ​​ണ്ടൂ​​ർ (യാ​​ത്ര​​ക്കാ​​രി)

വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട്

സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ലെ കു​​ഴി​​ക​​ൾ മൂലം ബ​​സു​​ക​​ൾ പ്ര​​വേ​​ശി​​ക്കാ​​നും ഇ​​റ​​ങ്ങാ​​നും വ​​ള​​രെ​​യ​​ധി​​കം ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു. അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗും പ്ര​​ശ്ന​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്നു
-പ്ര​​സാ​​ദ് (ബ​​സ് ജീ​​വ​​ന​​ക്കാ​​ര​​ൻ)

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up