x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക്ഷരച്ചിറകിലേറി വായനദിനാചരണം


Published: June 20, 2026 04:23 AM IST | Updated: June 20, 2026 04:23 AM IST

പി.​എ​ൻ. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ള​ന​ട സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല സ​ബ്

പ​ത്ത​നം​തി​ട്ട: അ​റി​വി​ന്‍റെ ഉ​ന്ന​തി​യി​ലെ​ത്താ​നു​ള്ള ശ​രി​യാ​യ വ​ഴി വാ​യ​ന​യാ​ണെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി. പി.​എ​ൻ. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ള​ന​ട സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​ദി​ന- മാ​സാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.

ജീ​വി​ത​ത്തി​ല്‍ വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ വാ​യ​ന അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ കൈ​പ്പു​സ്ത​കം എ​ഴു​ത്തോ​ല സ​ബ് ക​ള​ക്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.

പി.​എ​ന്‍.​പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫാ. ​ഏ​ബ്ര​ഹാം മു​ള​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​വി​ത ജ​യ​കു​മാ​ർ, പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. കാ​ന്‍​ഫെ​ഡ് ജി​ല്ല അ​ധ്യ​ക്ഷ​ന്‍ എ​സ്. അ​മീ​ര്‍ ജാ​ന്‍ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി. പി.​എ​ൻ.​പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി.​കെ. ന​സീ​ർ, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും വാ​യ​ന​ക്കൂ​ട്ടം കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജി. ​ര​ഘു​നാ​ഥ്, ആ​റ​ന്മു​ള എ​ഇ​ഒ കെ.​എ​സ്. ജ​യ​ന്തി, സാ​ക്ഷ​ര​താ​മി​ഷ​ന്‍ ജി​ല്ല കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ്റോ​ജോ ജേ​ക്ക​ബ്,

അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്ര​വീ​ണ്‍ ജി. ​നാ​യ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ജോ​ബ് തോ​മ​സ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ ശ്രീ​കു​മാ​ർ, ക്വി​സ് മാ​സ്റ്റ​ര്‍ ബി​നു വി.​കു​റു​പ്പ്, പി ​എ​ന്‍.​പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ല വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​ണ്‍ മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് നേ​ടി​യ ഫി​ലി​പ്പ് ജോ​ര്‍​ജ്, കെ.​എ​സ്. ജ​യ​രാ​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

അ​ടൂ​ർ: ദേ​ശീ​യ വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യു​ടെ​യും അ​രോ​ഹ വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​പി. ജെ. ​അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ അ​ഗ്നി​ച്ചി​റ​കു​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ൽ നി​ന്നു​ള്ള ഭാ​ഗം വാ​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

ച​ട​ങ്ങി​ൽ ബ​യോ​കെ​മി​സ്ട്രി വ​കു​പ്പ് മേ​ധാ​വി ഡോ. ​പു​ഷ്പ​ല​ത, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ജോ ജോ​ൺ, ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ എം. ​പ്ര​സാ​ദ്, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​യ്മെ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ നേ​ഹ മ​രി​യ, ആ​ൻ മ​രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​യ​ന​വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​സ്ത​ക പ്ര​ദ​ർ​ശ​നം, വാ​യ​ന പ്രോ​ത്സാ​ഹ​ന പ​രി​പാ​ടി​ക​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

വെ​ച്ചൂ​ച്ചി​റ: കു​ട്ടി​ക​ളെ വാ​യ​ന​യി​ലേ​ക്ക് കൈ​പി​ടി​ച്ചു ന​യി​ക്കു​വാ​ൻ ബു​ക്ക് ക്ലി​നി​ക്കും പു​സ്ത​ക തു​ലാ​സു​മാ​യി എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ . വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ ഒ​രു​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബു​ക്ക് ക്ലി​നി​ക്കും പു​സ്ത​ക തു​ലാ​സും.

കു​ട്ടി​ക​ളു​ടെ കൈ​വ​ശ​മു​ള്ള കേ​ടു​പാ​ടു​ക​ൾ വ​ന്ന പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ല​യ​ത്തി​ലെ ബു​ക്ക് ക്ലി​നി​ക്കി​ൽ എ​ത്തി​ച്ചാ​ൽ പു​ത്ത​ൻ പു​സ്ത​ക​ങ്ങ​ളു​ടെ രൂ​പ​ത്തി​ൽ തി​രി​കെ കൊ​ണ്ടുപോ​കാം. കേ​ടുപാ​ടു​ക​ൾ വ​ന്ന പു​സ്ത​ക​ങ്ങ​ൾ ബു​ക്ക് ക്ലി​നി​ക്കി​ലെ വി​ദ്യാ​രം​ഗം പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​ക്കെ​ട്ടി ബൈൻഡ് ചെ​യ്തു പു​തി​യ ക​വ​ർ പേ​ജൊ​ക്കെ ഒ​ട്ടി​ച്ചു പു​തു രൂ​പ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് തി​രി​കെ ന​ൽ​കും. വീ​ടു​ക​ളി​ൽ നി​ന്ന് കൊ​ണ്ടു വ​രു​ന്ന പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ, പ​ത്ര​ങ്ങ​ൾ, നോ​ട്ട് ബു​ക്കു​ക​ൾ എ​ന്നി​വ​യ്ക്ക് തു​ല്യ തൂ​ക്കം പു​തി​യ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കും. 26വ​രെ​യാ​ണ് ബു​ക്ക് ക്ലി​നി​ക്കും പു​സ്ത​ക തു​ലാ​സും പ്ര​വ​ർ​ത്തി​ക്കു​ക.

ആ​ദ്യ​ദി​നം 350 കി​ലോ​ഗ്രാം പ​ഴ​യ പു​സ്ത​ക​ങ്ങ​ളും ബു​ക്കു​ക​ളും കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ച്ചു. ബു​ക്ക് ക്ലി​നി​ക്ക്, പു​സ്ത​ക തു​ലാ​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​ജി വി​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫെ​മി ഹേ​മ​ന്ത്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ രം​ഗം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പാ​ർ​വ​തി പ്ര​ശാ​ന്ത്, ബി.​മി​ഹി​ക, അ​ക്ഷ​യ് അ​ജ​യ്, ക്രി​സ്റ്റോ, ജ്യു​വ​ൽ എ​ൽ​സ, അ​ബി​യ എ.​സാ​റ, അ​ഭി​യ ആ​ൻ ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up