x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ വാ​യ​നാ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി


Published: June 20, 2026 05:55 AM IST | Updated: June 20, 2026 05:55 AM IST

ന​ട​വ​യ​ല്‍ സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്കൂ​ളി​ല്‍ വാ​യ​നാ​ദി​നം പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും നാ​ട​ക ര​ച​യി​താ​വു​മാ​യ ബാ​ബു ചി​റ​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​നും വി​നോ​ദ​ങ്ങ​ൾ​ക്കു​മൊ​പ്പം വാ​യ​ന നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ​നാ മാ​സാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വാ​യ​ന വി​ശാ​ല​മാ​യ ലോ​ക​ത്തി​ലേ​ക്കാ​ണ് ന​മ്മെ ന​യി​ക്കു​ന്ന​തെ​ന്നും വാ​യ​നാ​റി​വ് ജീ​വി​ത​ത്തി​ൽ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന ബോ​ധ്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ വാ​സു​ദേ​വ​ൻ ചീ​ക്ക​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​നു​മോ​ൾ തോ​മ​സ് വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ ത​യാ​റാ​ക്കി​യ സു​വ​നീ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൽ.​ജെ. ഷാ​ജി​ത്തി​ന് ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി.

ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി. ജോ​ർ​ജ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഹം​സ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​സു​മ, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ സൗ​മ്യ മ​ത്താ​യി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​സി. തോ​മ​സ്, സ്കൂ​ൾ എ​ച്ച്എം സു​രേ​ഷ് കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ മൊ​യ്തൂ​ട്ടി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ധ​ന്യ, പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം നാ​സ​ർ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ പി. ​ജോ​ർ​ജ്, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ട​വ​യ​ല്‍: സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്കൂ​ളി​ല്‍ വാ​യ​നാ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും നാ​ട​ക ര​ച​യി​താ​വു​മാ​യ ബാ​ബു ചി​റ​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ജി​തി​ന്‍ ചേ​റാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ന്ധ്യാ ലി​ഷു, സ്റ്റാ​ന്‍​ലി ജേ​ക്ക​ബ്, പി.​ടി. മോ​ളി, ബി​ജേ​ഷ് മാ​ത്യു, സോ​ണി​യ ബി​നോ​യ്, പി.​സി. ഐ​ശ്വ​ര്യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​രോ വ​ര്‍​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ബാ​ബു ചി​റ​പ്പു​റം ന​ല്‍​കു​ന്ന കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ദേ​വ​നാ​രാ​യ​ണ​ന്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യി.

പ​യ്യ​ന്പി​ള്ളി: മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​ത​ല വാ​യ​നാ​ദി​നാ​ഘോ​ഷം സെ​ന്‍റ് കാ​ത​റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി നി​ർ​മി​ച്ചു ന​ൽ​കി​യ തു​ന്പൂ​ർ​മു​ഴി ക​ന്പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​ബു കെ. ​ജോ​ർ​ജ്, തു​ന്പൂ​ർ​മു​ഴി പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ എ​സ്. ര​ഞ്ജി​ത, പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ ഫി​ലി​പ്പ് ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ത ലാ​ൽ​സ​ണ്‍, അ​ധ്യാ​പി​ക ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്പി​സി കേ​ഡ​റ്റ്സ് സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി.

മു​ള്ള​ന്‍​കൊ​ല്ലി: സെ​ന്‍റ് തോ​മ​സ് എ​യു​പി സ്‌​കൂ​ളി​ല്‍ വാ​യ​ന വാ​രാ​ഘോ​ഷ​വും പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് ആ​ലു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ര്‍​ഡ് അം​ഗം സി​നി ആ​ന്‍റ​ണി സ​ന്ദേ​ശം ന​ല്‍​കി. വാ​യ​ന​ദി​ന മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം അ​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നോ​യ് മാ​ത്യു സ്‌​കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ബി​ത പൂ​ത്തോ​ട്ടാ​യി​ല്‍ പ്ര​സം​ഗി​ച്ചു. സാ​ഹി​ത്യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​ര​വും പു​സ്ത​ക നി​രൂ​പ​ണ അ​വ​ത​ര​ണ​വും ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് മി​നി ജോ​ണ്‍ വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ര്‍ പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ ഗ​വ. യു​പി സ്കൂ​ളി​ൽ വാ​യ​നാ​ദി​ന​വും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സാ​ഹി​ത്യ​കാ​ര​നും ഗാ​ന​ര​ച​യി​താ​വു​മാ​യ മു​ഹ​മ്മ​ദ് അ​ൻ​ഷി​ദ് നി​ർ​വ​ഹി​ച്ചു.

വാ​യ​നാ​ദി​ന അ​സം​ബ്ലി, പു​സ്ത​ക ആ​സ്വാ​ദ​നം, പോ​സ്റ്റ​ർ ര​ച​ന തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സാ​ലി മാ​ത്യു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​നി​ഷാ​ദു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. റൈ​ച്ച​ൽ, മി​ൽ​ഡ ജോ​സ്, സി.​എ​ച്ച്. ഹ​നീ​ഫ, പ്ര​ധാ​ന​ധ്യാ​പി​ക കെ.​യു. സി​നി, എ​ൻ. ജ​സ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മീ​ന​ങ്ങാ​ടി: വാ​യ​ന​യും സ​ർ​ഗാ​ത്മ​ക​ത​യും കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൈ​ല​മ്പാ​ടി ഗോ​ഖ​ലെ ന​ഗ​ർ എ​എ​ൻ​എം യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​വാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ഇ​ഒ ബി.​ജെ. ഷി​ജി​ത നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ജ്ഞ​ത​യു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് അ​റി​വി​ന്‍റെ​യും വാ​യ​ന​യു​ടെ​യും വി​ശാ​ല ലോ​ക​ത്തേ​ക്ക് കു​ട്ടി​ക​ൾ ക​ട​ന്നു​ചെ​ല്ല​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

വാ​യ​ന​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ക​ളി​ക​ളി​ലൂ​ടെ​യും അ​ഭി​ന​യ​ക​ള​രി​യി​ലൂ​ടെ​യും പ്ര​ത്യേ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. പ​രി​ശീ​ല​ക​ൻ സൗ​മ്യേ​ന്ദ്ര​ൻ ക​ണ്ണം​വെ​ള്ളി ക്ലാ​സ് ന​യി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് അ​ത്തി​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. പ്ര​താ​പ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് നീ​തു മ​ത്താ​യി, സ്കൂ​ൾ ലീ​ഡ​ർ ഷാ​രോ​ൺ ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up