x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ൽ പു​​ന​​രു​​ജ്ജീ​​വ​​നം: പ്രളയദുരിതത്തിനു അറുതിയാവുമോ?

വെബ് ഡെസ്ക്
Published: October 15, 2026 11:28 PM IST | Updated: October 15, 2026 11:28 PM IST

പോ​​ള നി​​റ​​ഞ്ഞ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ല്‍.

കോ​​ട്ട​​യം: കോ​​ട്ട​​യം എം​​എ​​ല്‍​എ കൂ​​ടി​​യാ​​യ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​യ​​മ​​സ​​ഭ​​യി​​ല്‍ കീ​​ഴ്‌വഴ​​ക്കം മാ​​റ്റി​​വ​​ച്ച് ഉ​​ന്ന​​യി​​ച്ച വേ​​മ്പ​​നാ​​ട്ട് കാ​​യ​​ല്‍ പ്ര​​ശ്ന​​വും മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​ല്‍​കി​​യ മ​​റു​​പ​​ടി​​യും വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ന്‍റെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നും മ​​ധ്യ​​കേ​​ര​​ള​​ത്തി​​ന്‍റെ നീ​​റു​​ന്ന പ്ര​​ശ്ന​​ത്തി​​നും പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ല്‍ കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍.

മ​​ഴ​​ക്കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ മു​​ക്കു​​ന്ന​​തും മ​​ഴ മാ​​റി​​യാ​​ല്‍ പ​​ടി​​ഞ്ഞാ​​റ​​ന്‍ പ്ര​​ദേ​​ശ​​ത്തെ പോ​​ള​​യി​​ലും പാ​​യ​​ലി​​ലും മു​​ക്കു​​ന്ന​​തും വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലാ​​ണ്. ചെ​​ളി​​യും മാ​​ലി​​ന്യ​​വും നി​​റ​​ഞ്ഞ​​തും അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റ​​വും വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​നെ ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് സ്പീ​​ക്ക​​ര്‍ തീ​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞ​​ത്. കാ​​യ​​ലി​​ലേ​​ക്ക് എ​​ത്തു​​ന്ന അ​​ഞ്ചു ന​​ദി​​ക​​ളി​​ലെ മു​​ഴു​​വ​​ന്‍ വെ​​ള്ളം ഉ​​ള്‍​ക്കൊ​​ള്ളാ​​ന്‍ കാ​​യ​​ലി​​നു ക​​ഴി​​യു​​ന്നി​​ല്ല. മു​​മ്പ് വെ​​ള്ളം ത​​ട​​സ​​മി​​ല്ലാ​​തെ ക​​ട​​ലി​​ലേ​​ക്ക് ഒ​​ഴു​​കി​​പ്പോ​​കു​​മാ​​യി​​രു​​ന്നു. ഇ​​പ്പോ​​ള്‍ അ​​ത​​ല്ല സ്ഥി​​തി. പ​​ല​​യി​​ട​​ത്തും ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ടു കി​​ട​​ക്കു​​ക​​യാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ആ ​​പ്ര​​ദേ​​ശം മു​​ഴു​​വ​​ന്‍ വെ​​ള്ള​​ത്തി​​ലാ​​ണ്.

എ​​ക്ക​​ലും ചെ​​ളി​​യും

കാ​​യ​​ലി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന തോ​​ടു​​ക​​ളി​​ലും ആ​​റു​​ക​​ളി​​ലും ചെ​​ളി​​യും എ​​ക്ക​​ലും നി​​റ​​ഞ്ഞ് ഒ​​ഴു​​ക്കു ത​​ട​​സ​​പ്പെ​​ടു​​ന്നു​​ണ്ട്. പെ​​ണ്ണാ​​ര്‍​തോ​​ട് കാ​​യ​​ലി​​ലേ​​ക്ക് സം​​ഗ​​മി​​ക്കു​​ന്ന അ​​യ്മ​​നം ഭാ​​ഗ​​ത്ത് ചെ​​റു​​ദ്വീ​​പ് പോ​​ലെ​​യാ​​ണ് എ​​ക്ക​​ലും ചെ​​ളി​​യും അ​​ടി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളെ​​ത്തു​​ട​​ര്‍​ന്ന് ഏ​​താ​​നും ഭാ​​ഗം നീ​​ക്കി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ഇ​​പ്പോ​​ഴും ഒ​​ഴു​​ക്കി​​നു ത​​ട​​സ​​മാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ക​​യാ​​ണ്. വ​​ന്‍ മ​​ഴ​​യി​​ല്‍ കി​​ഴ​​ക്ക​​ന്‍ വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തു​​മ്പോ​​ള്‍ ഒ​​ഴു​​കി​​മാ​​റു​​ന്ന​​തു വൈ​​കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം ഇ​​താ​​ണ്.

കാ​​യ​​ലി​​ലേ​​ക്ക് എ​​ത്തു​​ന്ന തോ​​ടു​​ക​​ളി​​ലെ​​ല്ലാം ചെ​​ളി നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ന്‍റെ വെ​​ള്ളം ഉ​​ള്‍​ക്കൊ​​ള്ളാ​​നു​​ള്ള ശേ​​ഷി 1930ല്‍ 2677.50 ​​ദ​​ശ​​ല​​ക്ഷം ഘ​​ന​​മീ​​റ്റ​​ര്‍ ആ​​യി​​രു​​ന്ന​​ത് 2020ല്‍ 384.66 ​​ദ​​ശ​​ല​​ക്ഷ​​മാ​​യി. 90 വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ലു​​ണ്ടാ​​യ കു​​റ​​വ് 85.6 ശ​​ത​​മാ​​ന​​മാ​​ണ്. കാ​​യ​​ലി​​ന്‍റെ ആ​​ഴം, വി​​സ്തൃ​​തി എ​​ന്നി​​വ​​യി​​ലെ​​ല്ലാം വ​​ന്‍ കു​​റ​​വു​​ണ്ടാ​​യി.

കാ​​യ​​ലി​​ന്‍റെ അ​​ടി​​ത്ത​​ട്ടി​​ല്‍ വ​​ന്‍ മാ​​ലി​​ന്യ, ചെ​​ളി​​ശേ​​ഖ​​ര​​വും നി​​ല​​നി​​ല്‍​ക്കു​​ക​​യാ​​ണ്. ഇ​​തി​​നൊ​​പ്പം മ​​ത്സ്യ​​സ​​മ്പ​​ത്തി​​ലും 66 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ഇ​​ത് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജീ​​വ​​നോ​​പാ​​ദി​​യെ​​യും ബാ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

പോ​​ള​​ശ​​ല്യം

മു​​മ്പു തോ​​ടു​​ക​​ളി​​ലും പു​​ഴ​​ക​​ളി​​ലും മാ​​ത്ര​​മാ​​ണു പോ​​ള​​ശ​​ല്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ വ​​ര്‍​ഷം മു​​ഴു​​വ​​നും കാ​​യ​​ലി​​ല്‍ പോ​​ള​​ശ​​ല്യ​​മാ​​ണ്. പോ​​ള​​ശ​​ല്യ​​ത്തി​​ല്‍ യാ​​ത്രാ ബോ​​ട്ടു​​ക​​ളു​​ടെ ഗ​​താ​​ഗ​​തം പോ​​ലും മു​​ട​​ങ്ങു​​ന്ന​​തു പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

കോ​​ട്ട​​യം-​​ആ​​ല​​പ്പു​​ഴ, കു​​മ​​ര​​കം-​​മു​​ഹ​​മ്മ ജ​​ല​​പാ​​ത​​ക​​ളി​​ലും പോ​​ള​​ശ​​ല്യം വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. പ്രൊ​​പ്പ​​ല്ല​​റി​​ല്‍ പോ​​ള​​യും പാ​​യ​​ലും കു​​ടു​​ങ്ങി പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും യാ​​ത്ര മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ത​​ട​​സ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഹൗ​​സ്ബോ​​ട്ടു​​ക​​ളു​​ടെ യാ​​ത്ര​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. നി​​യ​​മ​​സ​​ഭ​​യി​​ലെ ച​​ര്‍​ച്ച​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ജ​​ന​​ങ്ങ​​ള്‍.

Tags : Vembanad Lake NattuVishesham DistrictNews

Recent News

Corehub Up