ചെങ്കര-ശങ്കരഗിരി റോഡിന്റെ നിർമാണോദ്ഘാടനം സിറിയക് തോമസ് എംഎൽഎ നിർവഹിക്കുന്നു.
കുമളി: ചെങ്കര- ശങ്കരഗിരി റോഡിന് ശാപമോക്ഷം. ശബരിമല ദ്ധതിയിൽപ്പെയാണ് വാളാർഡി ചെങ്കര-ശങ്കരഗിരി റോഡിന്റെ നിർമാണം ആരംഭിച്ചത്. സിറിയക് തോമസ് എംഎൽഎ നിർമാണോദ്ഘാടനം നിർവഹിച്ചു. 9.2 കിലോമീറ്റർ ദൂരം ആറു കോടി ചെലവഴിച്ചാണ് നിർമിക്കുന്നത്. ഏറെനാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയുന്ന റോഡാണിത്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള റോഡിന്റെ നിർമാണം ഏഴു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതി. കുമളി പഞ്ചായത്തംഗം പ്രസാദ് മണി, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി കുര്യൻ എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Chenkara-Sankaragiri Road