x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​​രി​​താ​​ശ്വാ​​സ ന​​ട​​പ​​ടി​​ക​​ള്‍ ഊ​​ര്‍​ജി​​തം: ക​​ള​​ക്ട​​ര്‍

വെബ് ഡെസ്ക്
Published: August 2, 2026 11:09 PM IST | Updated: August 2, 2026 11:09 PM IST

കോ​​ട്ട​​യം: ക​​ന​​ത്ത മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വും നാ​​ശം വി​​ത​​ച്ച ജി​​ല്ല​​യി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഊ​​ര്‍​ജി​​ത​​മാ​​യി പു​​രോ​​ഗ​​മി​​ക്കു​​ന്നു. വെ​​ള്ളം ഇ​​റ​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ ജ​​ന​​ജീ​​വി​​തം സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​ക്കു​​ന്ന​​തി​​ന് വി​​വി​​ധ വ​​കു​​പ്പു​​ക​​ളെ ഏ​​കോ​​പി​​പ്പി​​ച്ചു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ അ​​റി​​യി​​ച്ചു.

ക​​ള​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന ജി​​ല്ലാ ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി യോ​​ഗം സ്ഥി​​തി​​ഗ​​തി​​ക​​ള്‍ വി​​ല​​യി​​രു​​ത്തി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​വും ദു​​ര​​ന്ത​​നി​​വാ​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ പു​​രോ​​ഗ​​തി​​യും വ​​കു​​പ്പ് മേ​​ധാ​​വി​​ക​​ള്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. പ​​ല മേ​​ഖ​​ല​​ക​​ളി​​ലും വെ​​ള്ളം ഇ​​റ​​ങ്ങി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ജ​​ല​​നി​​ര​​പ്പ് ഇ​​പ്പോ​​ഴും മു​​ന്ന​​റി​​യി​​പ്പ് നി​​ല​​യി​​ലും മു​​ക​​ളി​​ലാ​​ണ്.

എ​​ല്ലാ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ലും അ​​വ​​ശ്യ സാ​​മ​​ഗ്രി​​ക​​ളും ഭ​​ക്ഷ​​ണ​​വും ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ത​​ഹ​​സി​​ല്‍​ദാ​​ര്‍​മാ​​ര്‍ അ​​റി​​യി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ദു​​ര​​ന്തം കൂ​​ടു​​ത​​ലാ​​യി ബാ​​ധി​​ച്ച​​ത്. ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ല്‍ ഇ​​ടി​​ഞ്ഞു​​വീ​​ണ മ​​ണ്ണും പാ​​റ​​യും താ​​ത്കാ​​ലി​​ക​​മാ​​യി വ​​ശ​​ത്തേ​​ക്ക് മാ​​റ്റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പൂ​​ര്‍​ണ​​മാ​​യും നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​ന് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്ന് ക​​ള​​ക്ട​​ര്‍ പ​​റ​​ഞ്ഞു.
റോ​​ഡു​​ക​​ള്‍, പാ​​ല​​ങ്ങ​​ള്‍, റോ​​ഡു​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ഭി​​ത്ത​​ക​​ള്‍, ക​​ലു​​ങ്കു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നും ന​​ട​​പ​​ടി​​ക​​ള്‍ ആ​​വ​​ശ്യ​​മാ​​ണ്. ഇ​​നി​​യും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ല്‍ പ്ര​​ത്യേ​​ക ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്തേ​​ണ്ട​​തു​​ണ്ടെ​​ന്നും ക​​ള​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ച്ചു.

Tags : Nattuvishesham Districtnews Collector Relief

Recent News

Corehub Up