x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്നു; കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: September 7, 2026 08:09 AM IST | Updated: September 7, 2026 08:09 AM IST

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ്

നെ​ന്മാ​റ: ക​രാ​ർ ഏ​റ്റെ​ടു​ത്ത് മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക​നേ​തൃ​ത്വം സ​മ​ര​ത്തി​ലേ​ക്ക്.

നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന റോ​ഡു​പ​ണി പ​ത്തു​ദി​വ​സ​ത്തി​നു​ള്ളി​ൽ പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

റോ​ഡ് നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.
ക​രാ​റു​കാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച​യാ​ണ് റോ​ഡു​നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​തെ പ​ല​ത​വ​ണ സ​മ​യം നീ​ട്ടി​വാ​ങ്ങി​യ ക​രാ​റു​കാ​ര​ൻ ഒ​ടു​വി​ൽ​ന​ൽ​കി​യ ഉ​റ​പ്പും പാ​ലി​ച്ചി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ ആ​രോ​പി​ച്ചു.

പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം പ്ര​വൃ​ത്തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നി​ശ്ച​യി​ച്ച​ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​ര്യ​മാ​യ ഒ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി പു​തി​യ ക​രാ​റു​കാ​ര​നെ ക​ണ്ടെ​ത്തി പ്ര​വൃ​ത്തി എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ശ്വ​രി​യും വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഷാ​ജ​ഹാ​നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ല​ത​വ​ണ ഉ​റ​പ്പു​ക​ൾ ലം​ഘി​ച്ച ക​രാ​റു​കാ​ര​ന് വീ​ണ്ടും ഒ​ര​വ​സ​രം കൂ​ടി ന​ൽ​കി​യ​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​പ്പോ​യെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ക​യ​റാ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​വ​സാ​ന​ഘ​ട്ട​മാ​യി ഒ​ലി​പ്പാ​റ വ​രെ​യു​ള്ള ജോ​ലി​ക​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​മ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ര​ൻ ഒ​ടു​വി​ൽ ന​ൽ​കി​യ ഉ​റ​പ്പ്.

എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തും യാ​ഥാ​ർ​ഥ്യ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. മ​ഴ​യ്ക്ക് ശ​മ​ന​മാ​യ​തോ​ടെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ മ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും വ​ർ​ധി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.

Tags : nattu vishesham Nemmara-Olippara road delayed

Recent News

Corehub Up