കോട്ടയം: ചിങ്ങവനം മുതല്‍ ചോറ്റാനിക്കര വരെയുള്ള റെയില്‍വേ പാതയിലെ ഗേറ്റുകളുടെ സമീപനപാതകള്‍ ടാര്‍ ചെയ്തു നവീകരിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി. റെയില്‍വേ ഗേറ്റുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയില്‍വേയ്ക്കാണ്. അതിനാല്‍ മറ്റു വകുപ്പുകള്‍ ഈ ഭാഗം ടാര്‍ ചെയ്യുകയോ നന്നാക്കുകയോ ചെയ്യാതെ ദീര്‍ഘനാളുകളായി തകര്‍ന്ന് കിടക്കുകയായിരുന്നു.
ഈ ഭാഗം നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
എല്ലാ റെയില്‍വേ ഗേറ്റുകളുടെയും സമീപന പാതകളുടെയും ട്രാക്കിനുള്ളിലെയും ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31ന് മുമ്പായി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കും.
Tags : Francis George Local News Nattuvishesham Kottayam