ആലപ്പുഴ: കഴിഞ്ഞ ദിവസം പോക്സോ കേസില്‍ അറസ്റ്റിലായയാളുടെ വീട്ടിൽ നായ വളർത്തലിന്റെ മറവിൽ ലഹരി വിൽപ്പനയെന്ന് പോലീസ് റിപ്പോർട്ട്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ അനുമതിയില്ലാതെ നായയെ വളര്‍ത്തുന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആര്‍ഡിഒക്ക് നോര്‍ത്ത് സിഐ എം.ജെ. അരുൺ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
10 വയസുകാരനു നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ റിമാന്‍ഡിലായ ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംചിറ കൈതവളപ്പില്‍ കെ.ജെ. ജേക്കബ്, (ബിനു ജേക്കബ് 50), ഭാര്യ പ്രീതി എന്നിവർക്കെതിരേയാണ് ലഹരി വിൽപ്പന പരാതി. ഇയാൾ പൊതുവഴിയില്‍ നാട്ടുകാര്‍ക്ക് ശല്യമാകുന്ന തരത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷണമാലിന്യം നല്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
ഇവര്‍ക്കെതിരേ ആലപ്പുഴ നഗരസഭ 49-ാം വാര്‍ഡില്‍ ആലപ്പുഴ-ചേര്‍ത്തല കനാലിന്റെ പടിഞ്ഞാറേക്കരയിലെ നിവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് ഈ വീട്ടില്‍ റെയ്ഡ് നടത്തി. രാത്രികാലങ്ങളില്‍ നായപരിപാലനത്തിന്റെ മറവിൽ ലഹരി വിൽപ്പന നടക്കുന്നുവെന്ന പരാതിയിലായിരുന്നു റെയ്ഡ്.
രാത്രിയില്‍ ലഹരിസംഘങ്ങള്‍ തമ്പടിക്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. ഇവരിടുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകള്‍ ജനങ്ങളെ ആക്രമിക്കുന്നുവെന്നും പരാതിയുണ്ട്.
Tags : couple Nattuvishesham District news