അമ്പലത്തറ സ്നേഹവീട്ടില്‍ തന്റെ ജന്മദിനാഘോഷത്തില് നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡോ. എ.സി. പദ്മനാഭന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
അമ്പലത്തറ: ശിശുരോഗ വിദഗ്ധന്‍ ഡോ. എ.സി. പദ്മനാഭന് സ്നേഹവീടിന്റെ ആദരം. ഡോ. പദ്മനാഭന്റെ ജന്മദിനത്തില് സ്നേഹവീടിലെ കുട്ടികള്‍ക്ക് മകന് ഡോ. സച്ചിന് പദ്മന്റെ നേതൃത്വത്തില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പ് നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സ്നേഹം പാലിയേറ്റീവ് രക്ഷാധികാരി വി. മാധവൻ നായര്‍, ഡോ. പ്രവീണ്‍ കെ. അറോറ, ഡോ. ടി.വി. പദ്മനാഭന്, സി. കൃഷ്ണകുമാര്‍, പി. അപ്പുകുഞ്ഞി, മാധവി കാനം, കെ.പി. കൃഷ്ണന്, പുരുഷോത്തമന് ഗുരുപുരം, കെ. പീതാംബരന്, അമ്പലത്തറ കുഞ്ഞികൃഷ്ണന് എന്നിവർ പ്രസംഗിച്ചു.
Tags : Dr. Padmanabhan nattuvishesham local news