x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലക്സുകൾ നശിപ്പിച്ചതിനു പ്രതികാരം; സിപിഎം ഓഫീസ് അടിച്ചു തകർത്തു


Published: February 28, 2026 05:43 AM IST | Updated: February 28, 2026 05:43 AM IST

വി​ഴി​ഞ്ഞം : വി.​ഡി. സ​തീ​ശ​ൻ​ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ടി​മ​ര​ങ്ങ​ളും കൊ​ടി​യും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ച് ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ യു​ഡി​എ​ഫു​കാ​ർ സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ത്തു. ഇ​തേ​ത്തു​ട​ർ​ന്ന് വി​ഴി​ഞ്ഞം പു​ളി​ങ്കു​ടി​യി​ൽ സം​ഘ​ർ​ഷം. വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം എ​ൽ​ഡി​എ​ഫു​കാ​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പു​ളി​ങ്കു​ടി​യി​ൽ നി​ന്ന് വി​ഴി​ഞ്ഞം ക​ളി​യി​ക്കാ​വി​ള തീ​ര​ദേ​ശ​പാ​ത​വ​ഴി ച​പ്പാ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ റോ​ഡി​ന് സൈ​ഡി​ൽ ക​ണ്ട കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും ന​ശി​പ്പി​ച്ചു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​നം. കൂ​ട്ട​മാ​യെ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പു​ളി​ങ്കു​ടി​യി​ലെ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​ഞ്ഞ് നി​ർ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ബ​സി​ൽ പ​തി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ൽ ക​രി ഓ​യി​ലും ഒ​ഴി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞ​ത്ത് നി​ന്നും പു​ളി​ങ്കു​ടി ക്യാ​മ്പി​ൽ നി​ന്നു​മാ​യി വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി. നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ പോ​ലീ​സ് പ്ര​ശ്ന​ത്തി​ന് താ​ല്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടു. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്

Tags : nattu vishesham Revenge destroying fluxes

Recent News

Corehub Up