x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​ത്വ​ത്തി​നും സു​ര​ക്ഷ​യ്ക്കും ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്ന് റ​വ​ന്യു മ​ന്ത്രി

വെബ് ഡെസ്ക്
Published: November 5, 2026 11:36 PM IST | Updated: November 5, 2026 11:36 PM IST

ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് അ​വ​ലോ​ക​ന യോ​ഗം.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര​യ്‌​ക്കൊ​പ്പം മി​ക​ച്ച സേ​വ​നാ​നു​ഭ​വ​വും ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ വ​കു​പ്പു​ക​ളും ഏ​കോ​പ​ന​ത്തോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ​യും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​രാ​യ്മ​ക​ള്‍ സം​ഭ​വി​ച്ച​ശേ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നു​പ​ക​രം അ​വ മു​ന്‍​കൂ​ട്ടി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ്യം. രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ശ​ബ​രി​മ​ല​യി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള വീ​ഴ്ച​യും ഉ​ണ്ടാ​ക​രു​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ട​ത്താ​വ​ള​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലും ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​ന​കം ന​ട​ന്ന വി​വി​ധ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

വി​വി​ധ വ​കു​പ്പു​ക​ള്‍ ഇ​തേ​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഫ​ണ്ട് അ​പ​ര്യാ​പ്ത​ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​മ്പ​യി​ല്‍ ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന നി​ല​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്കാ​ന്‍ വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​ച​ാര​ണം ന​ട​ത്ത​ണം. ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​നാ​ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്ന് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ ഭാ​ഷ​ക​ളി​ല്‍ ല​ഭ്യ​മാ​ക്ക​ണം. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും തീ​ർ​ഥാ​ട​ക​ര് കൂ​ട​ത​ലാ​യി സം​ഗ​മി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള അ​റി​യി​പ്പു​ക​ള്‍ ന​ല്‍​കാ​നു​ള്ള സം​വി​ധാ​നം വി​പു​ലീ​ക​രി​ക്ക​ണം. മ​ല​യാ​ള​ത്തി​ന് പു​റ​മേ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കു കൂ​ടി മ​ന​സി​ലാ​കു​ന്ന ഭാ​ഷ​ക​ളി​ലും അ​നൗ​ണ്‍​സ്‌​മെ​ന്‍റു​ക​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രാ​യ എ. ​നി​സാ​മു​ദീ​ന്‍ (പ​ത്ത​നം​തി​ട്ട), ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വ​ത്ത് (ഇ​ടു​ക്കി), ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ (കോ​ട്ട​യം), ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, പ​ത്ത​നം​തി​ട്ട എ​ഡി​എം ആ​ര്‍. രാ​ജ​ല​ക്ഷ്മി, ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up