x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ൽ വ​ള്ളം​ക​ളി​യു​ടെ താ​ളം മു​റു​കി: ആ​ർ​പ്പോ വി​ളി​ച്ച് വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം

വെബ് ഡെസ്ക്
Published: August 19, 2026 11:28 PM IST | Updated: August 19, 2026 11:28 PM IST

72-ാമ​ത് നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം.

ആ​ല​പ്പു​ഴ: 22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന 72-ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടി വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് (എ​ഡി​എം) ​സി. പ്രേം​ജി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും നി​ര​വ​ധി വ​ഞ്ചി​പ്പാ​ട്ട് പ്രേ​മി​ക​ളാ​ണ് എ​ത്തി​യ​ത്.

വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​പ്പം കൈ​യ​ടി​ച്ചും ആ​ർ​പ്പോ വി​ളി​ച്ചും വ​ഞ്ചി​പ്പാ​ട്ട് പ്രേ​മി​ക​ൾ കൂ​ടെ​ചേ​ർ​ന്ന​പ്പോ​ൾ ജോ​ൺ​സ് ഗ്രൗ​ണ്ട് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ലാ​യി. കു​ട്ട​നാ​ട്, ആ​റ​ന്മു​ള, വെ​ച്ച് പാ​ട്ട് എ​ന്നീ ശൈ​ലി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നു​ള്ള ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. മു​ൻ എം​എ​ൽ​എ സി.​കെ. സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി ക​ൺ​വീ​ന​റും ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യ പി.​എ​സ്. വി​നോ​ദ്, റെ​യ്സ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​സ് കാ​വ​നാ​ട്, കെ.​എ. പ്ര​മോ​ദ്, എ.​വി. മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ, അ​ഭി​ലാ​ഷ്, ഡോ. ​ബി​ച്ചു എ​ക്സ് മ​ല​യി​ൽ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. 

സ​മാ​പ​ന സ​മ്മേ​ള​നം ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം പി. ​സ​തി​ദേ​വി അ​ധ്യ​ക്ഷ​യാ​യി. സ​മ്മാ​ന​ദാ​നം മു​ൻ എം​എ​ൽ​എ കെ.​കെ. ഷാ​ജു നി​ർ​വ​ഹി​ച്ചു.  

Tags : boat racing NattuVishasham DistrictNews

Recent News

Corehub Up