x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​സം​ഭ​ര​ണത്തിലെ വീഴ്ച ക​ർ​ഷ​കവ​ഞ്ച​ന​യെ​ന്ന്


Published: April 22, 2026 01:36 AM IST | Updated: April 22, 2026 01:36 AM IST

സം​ഭ​രണം നടക്കാത്തതിനെ തുടർന്ന് കർഷകർ കൂട്ടിവെച്ചിരിക്കുന്ന നെ​ൽച്ചാക്കു​ക​ൾ.

ആ​ല​ത്തൂ​ർ: താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നെ​ല്ല് സം​ഭ​രി​ക്കാ​തെ ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചു ന​ട​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ഷ​ക​സം​ഘം കൃ​ഷി ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ സ​മ​രം ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാ​തെ കൃ​ഷി ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം അ​പ​ഹാ​സ്യ​മാ​ണെ​ന്നും എം​പി, എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി എ​ല്ലാം ക​യ്യി​ൽ ഉ​ണ്ടാ​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സ​മ​രം ചെ​യ്യു​ന്ന​ത് ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെ​ന്നും ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് സി. ​ജ​യ​പ്ര​കാ​ശ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൃ​പ്പാ​ളൂ​ർ ശ​ശി, വി. ​ക​ന​കാം​ബ​ര​ൻ, ഹാ​രി​സ്, കെ. ​സു​രേ​ന്ദ്ര​ൻ, എ​സ്. സ​ഞ്ജീ​വ​ൻ, മ​ണി പൊ​ട്ടി​മ​ട, ഗു​രു​വാ​യൂ​ര​പ്പ​ൻ വാ​നൂ​ർ പ​ങ്കെ​ടു​ത്തു.

Tags : Rice storage nattuvishesham local news

Recent News

Corehub Up