തകർന്ന റോഡ്
നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ പ്രധാനപ്പെട്ട റിംഗ് റോഡുകള്‍ തകര്‍ന്നു. കുഴികൾ നിറഞ്ഞ റോഡുകളിലൂടെയു ള്ള യാത്ര ദുഷ്കരം. മുക്കോലയ്ക്കല്‍ കുട്ടികളുടെ കൊട്ടാരം മുതല്‍ കല്ലിങ്കല്‍ വരെയുള്ള റോഡാണ് വിവിധ ഇടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനിടെ മൂന്നു തവണ ഈ റോഡ് ടാര്‍ ചെയ്തെങ്കിലും പിന്നെയും തകർന്നു തരിപ്പണമാവുകയായിരുന്നു. ഓടകള്‍ ഇല്ലാത്തതാണ് റോഡ് തകരുന്നതിനു പ്രധാനകാര ണമായി നാട്ടുകാർ ചൂണ്ടി ക്കാണിക്കുന്നത്.
കല്ലിങ്കല്‍ റോഡില്‍ ചെന്നു ചേരുന്ന ഭാഗത്തും വലിയ അപകടകുഴികള്‍ ഉണ്ട്. ചെറിയ മഴയില്‍ പോലും റോഡു നിറയെ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴിയെ അറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികർ അപകട ത്തിൽപ്പെടുന്നത് പതിവാണ്. പഴകുറ്റിയില്നിന്നുസത്രം മുക്കുവഴി ടൗണില്‍ എത്തേണ്ട റോഡിലെ രണ്ടിടങ്ങളില്‍ വലിയ കുഴികളുണ്ട്. വെയര്‍ഹൗസിനു സമീപത്ത് വലിയ കുഴികള്‍ രൂപപ്പെട്ടതു അപകടങ്ങൾക്കു കാരണമാകുന്നു ണ്ട്. മഴക്കാലം കഴിഞ്ഞതോടെ ടൗണിലും അനുബന്ധപ്രദേശങ്ങളിലും ഇടറോഡുകളും പ്രധാനപാതയും ഒരുപോ ലെ തകർന്നിരിക്കുകയാണ്.
Tags : NattuVishasham DistrictNews