x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ-​റോ ന​ട​ത്തി​പ്പ് : കെ​എ​സ്‌​ഐ​എ​ന്‍​സി ത​ന്നെ തു​ട​ര്‍​ന്നേ​ക്കും


Published: June 23, 2026 06:44 AM IST | Updated: June 23, 2026 06:44 AM IST

കൊ​ച്ചി: ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ മാ​ത്ര​മു​ള്ള റോ-​റോ ഫെ​റി​യു​ടെ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി സൂ​ച​ന. ന​ട​ത്തി​പ്പി​ലെ പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നെ (കെ​എ​സ്‌​ഐ​എ​ന്‍​സി) ഒ​ഴി​വാ​ക്കി​യാ​ല്‍ സ​ര്‍​ക്കാ​രി​ന് അ​ത് ദോ​ഷം ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കോ​ര്‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി നി​ല​പാ​ട് മാ​റ്റാ​നൊ​രു​ങ്ങു​ന്ന​ത്. കെ​എം​ആ​ര്‍​എ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഏ​ജ​ന്‍​സി​ക​ളെ റോ-​റോ ന​ട​ത്തി​പ്പി​നാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നെ​ങ്കി​ലും കെ​എ​സ്‌​ഐ​എ​ന്‍​സി​യു​മാ​യു​ള്ള ക​രാ​ര്‍ പു​തു​ക്കു​ന്ന​തി​ലേ​ക്കാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​ക​ള്‍ നീ​ളു​ന്ന​ത്.

കെ​എ​സ്‌​ഐ​എ​ന്‍​സി​യു​മാ​യു​ണ്ടാ​യി​രു​ന്ന ക​രാ​ര്‍ അ​വ​സാ​നി​ച്ചെ​ങ്കി​ലും റോ-​റോ​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ഇ​പ്പോ​ഴും ഇ​വ​ര്‍​ക്കാ​ണ്. റോ-​റോ​യു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ ആ​ക്ഷേ​പ​ങ്ങ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കി​ട​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ക​രാ​ര്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ന​ല്‍​കു​ന്ന​തി​ന് ആ​ലോ​ച​ന​ക​ള്‍ ഉ​ണ്ടാ​യ​ത്.

സി​ഹെ​ഡ്, കെ​എം​ആ​ര്‍​എ​ല്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​ദ്യ പ​രി​ഗ​ണ​ന​യി​ല്‍ വ​ന്നു. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​നെ കു​റി​ച്ചും ആ​ലോ​ച​ന​ക​ള്‍ ഉ​ണ്ടാ​യി. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത് ദോ​ഷം ചെ​യ്യു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​തോ​ടെ കോ​ര്‍​പ​റേ​ഷ​ന്‍ ആ​ലോ​ച​ന​ക​ളി​ല്‍ നി​ന്ന് പി​ന്മാ​റി.

നി​ല​വി​ല്‍ ക​രാ​ര്‍ ഇ​ല്ലാ​തെ​യാ​ണ് കെ​എ​സ്‌​ഐ​എ​ന്‍​സി സേ​വ​നം തു​ട​രു​ന്ന​ത്. വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ സു​താ​ര്യ​മാ​ക്കു​ന്ന നി​ല​യി​ല്‍ പു​തി​യ ക​രാ​ര്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി റോ-​റോ​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം അ​തി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന നി​ല​യി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. വ​ര​വ് ചെ​ല​വു​ക​ള്‍ ക​ണ​ക്കാ​ക്കി കെ​എ​സ്‌​ഐ​എ​ന്‍​സി​ക്കു​ള്ള പ​ണം കോ​ര്‍​പ​റേ​ഷ​ന്‍ ന​ല്‍​കു​ന്ന നി​ല​യി​ല്‍ ക്ര​മീ​ക​ര​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

Tags : nattu vishesham Ro-Ro operation

Recent News

Corehub Up