x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ത​ട​സ​പ്പെ​ട്ട വ​ഴി പു​ന​സ്ഥാ​പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: August 5, 2026 02:28 AM IST | Updated: August 5, 2026 02:28 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന സൗ​ക​ര്യ​മു​ള്ള വ​ഴി പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ച് നി​യ​മാ​നു​സൃ​ത പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ക്കു​ന്ന യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​വും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ര​ണ്ടു​മാ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

പ​ന്തീ​രാ​ങ്കാ​വ് കൊ​ട​ൽ ന​ട​ക്കാ​വി​ൽ താ​മ​സി​ക്കു​ന്ന എ​ൻ. ശ്രീ​ധ​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ദേ​ശീ​യ​പാ​ത​യ​ക്ക് വേ​ണ്ടി മ​ണ്ണെ​ടു​ത്ത് താ​ഴ്ത്തി​യ​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട​ത്. ക​മ്മീ​ഷ​ൻ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി.പ​രാ​തി​ക്കാ​ര​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​വ​ശ്യ​പ്ര​കാ​രം നി​ല​വി​ലു​ള്ള ഗ്രാ​മീ​ണ റോ​ഡ് സ​ർ​വീ​സ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു ശേ​ഷം പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് റാം​പ് റോ​ഡ് നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ഇ​ത് നാ​ട്ടു​കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല.

സ​ർ​വീ​സ് റോ​ഡ് ആ​വ​ശ്യ​മാ​യ ഉ​യ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ ഏ​കോ​പി​ത​വും പ്രാ​യോ​ഗി​ക​വു​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags : Nattuvishesham Local News Road blocked Human Rights Commission

Recent News

Corehub Up