x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ള​ഗ​പ്പാ​റ മ​ല​യി​ലേ​ക്ക് റോ​ഡ് നി​ര്‍​മാ​ണം: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ​രാ​തി ന​ല്‍​കി

വെബ് ഡെസ്ക്
Published: August 7, 2026 03:48 AM IST | Updated: August 7, 2026 03:48 AM IST

കൊ​ള​ഗ​പ്പാ​റ മ​ല​യി​ലേ​ക്ക് നി​ര്‍​മി​ച്ച റോ​ഡി​ന്‍റെ ഭാ​ഗം.

ക​ല്‍​പ്പ​റ്റ: കൊ​ള​ഗ​പ്പാ​റ മ​ല​യി​ലേ​ക്ക് സ്വ​കാ​ര്യ സ്ഥാ​പ​നം തു​ട​ങ്ങി​യ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​തി​രേ വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി റ​വ​ന്യു മ​ന്ത്രി, സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​യും ത​ട​യു​ക, പ്ര​വൃ​ത്തി​ക്ക് ഒ​ത്താ​ശ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക, കൊ​ള​ഗ​പ്പാ​റ​മ​ല​യും പ​രി​സ​ര​ങ്ങ​ളും സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, പ്ര​ദേ​ശ​ത്ത് ക​രി​ങ്ക​ല്‍ ഖ​ന​നം നി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രാ​തി​യി​ലു​ണ്ടെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍. ബാ​ദു​ഷ, ബാ​ബു മൈ​ല​മ്പാ​ടി, തോ​മ​സ് അ​മ്പ​ല​വ​യ​ല്‍, ത​ച്ച​മ്പ​ത്ത് രാ​മൃ​ഷ്ണ​ന്‍, പി.​എം. സു​രേ​ഷ്, എം. ​ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

മ​ല​മു​ക​ളി​ല്‍ ക​രി​ങ്ക​ല്‍ ഖ​ന​നം ന​ട​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ​തെ​ന്ന് ക​രു​തു​ന്ന​താ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ റെ​ഡ്, ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് റോ​ഡു​പ​ണി ത​ത്കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​യെ​ങ്കി​ലും എ​ര്‍​ത്ത് മൂ​വ​ര്‍, ജാ​ക്കി ഹാ​മ​ര്‍ ഉ​ള്‍​പ്പെ​ടെ സാ​മ​ഗ്രി​ക​ള്‍ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യി​ട്ടി​ല്ല.

മ​ല​യു​ടെ അ​ടി​വാ​ര​ത്തു​നി​ന്നു റ​വ​ന്യു ഭൂ​മി​യി​ലൂ​ടെ​യാ​ണ് 600 മീ​റ്റ​റോ​ളം റോ​ഡ് നി​ര്‍​മി​ച്ച​ത്. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്നു 5,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കൊ​ള​ഗ​പ്പാ​റ മ​ല​യു​ടെ വി​സ്തീ​ര്‍​ണം 50.6 ഹെ​ക്ട​റാ​ണ്. ഇ​തി​ല്‍ മ​ല​ഞ്ചെ​രി​വി​ലും മ​ല​മു​ക​ളി​ലു​മാ​യി ആ​റ് ഏ​ക്ക​റി​ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ പ​ട്ട​യം നേ​ടി​യി​ട്ടു​ണ്ട്. കൊ​ള​ഗ​പ്പാ​റ മ​ല​യു​ടെ മു​ക​ളി​ലു​ള്ള കു​രി​ശ​ടി​യി​ലേ​ക്കു​യാ​ത്ര​യ്ക്ക് എ​ല്ലാ​വ​ര്‍​ഷ​വും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച വി​ശ്വാ​സി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി റോ​ഡാ​ക്കി മാ​റ്റാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. മ​ല​മു​ക​ളി​ല്‍ കു​രി​ശി​നോ​ട് ചേ​ര്‍​ന്ന് 50 സെ​ന്‍റ് ഭൂ​മി​ക്ക് സ്വ​കാ​ര്യ​വ്യ​ക്തി പ​ട്ടം സ​മ്പാ​ദി​ച്ചി​രു​ന്നു. ഈ ​ഭൂ​മി​യ​ട​ക്കം ആ​റ് ഏ​ക്ക​ര്‍ വി​ല​യ്ക്കു​വാ​ങ്ങി​യ സ്ഥാ​പ​ന​മാ​ണ് റോ​ഡു​പ​ണി തു​ട​ങ്ങി​യ​ത്.

കൊ​ള​ഗ​പ്പാ​റ മ​ല ചു​റ്റു​മു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ ജ​ല​സ്രോ​ത​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​ണ്. സ​മീ​പ ഗ്രാ​മ​മാ​യ കൃ​ഷ്ണ​ഗി​രി​യി​ല​ട​ക്കും നി​ര​വ​ധി വീ​ട്ടു​കാ​ര്‍ മ​ല​മു​ക​ളി​ല്‍​നി​ന്നും പൈ​പ്പി​ട്ട് വീ​ട്ടു​മു​റ്റ​ത്ത് കു​ടി​വെ​ള്ളം സം​ഭ​രി​ക്കു​ന്നു​ണ്ട്. കൊ​ള​ഗ​പ്പാ​റ​യി​ല്‍ ഉ​ദ്ഭ​വി​ക്കു​ന്ന പാ​തി​രി​പ്പാ​റ, താ​ഴ​ത്തു​വ​യ​ല്‍, ക​രി​മ്പ​ന്‍​കൊ​ല്ലി തോ​ടു​ക​ളാ​ണ് കൊ​ള​ഗ​പ്പാ​റ​യു​ടെ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ ഭൂ​മി​ക്ക് പ​ട്ട​യം നേ​ടി​യ​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Local News Road construction Kolagapara Hill

Recent News

Corehub Up