x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡു​ക​ൾ ത​ക​ർ​ന്നു; വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: July 26, 2026 11:19 PM IST | Updated: July 26, 2026 11:19 PM IST

പ​ള്ളി​പ്പാ​ട് കോ​ട്ട​യ്ക്ക​കം വാ​യ​ന​ശാ​ല-​നെ​ടി​യ​മ​ഠ​ത്തി​ൽ ജം​ഗ്ഷ​ൻ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ.

ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട് ന​രീ​ഞ്ചി​ൽ​ക്ഷേ​ത്രം-​കോ​ട്ട​യി​ൽ ജം​ഗ്ഷ​ൻ, കോ​ട്ട​യ്ക്ക​കം വാ​യ​ന​ശാ​ല - നെ​ടി​യ​മ​ഠ​ത്തി​ൽ ജം​ഗ്ഷ​ൻ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​വ​സേ​ന ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന വ​ഴി​ക​ളാ​ണി​ത്. ടാ​റിം​ഗ് ഇ​ള​കി വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട പാ​ത​ക​ളി​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ഴ​മ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഇ​വി​ടെ പ​തി​വു സം​ഭ​വ​മാ​ണ്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളെ വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും ക​ടു​ത്ത പ്ര​യാ​സ​മാ​ണ് നേ​രി​ടു​ന്ന​ത്. പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ലൂ​ടെ​യും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ 13-ാം വാ​ർ​ഡി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന ന​രീ​ഞ്ചി​ൽ ക്ഷേ​ത്രം-​കോ​ട്ട​യി​ൽ ജം​ഗ്ഷ​ൻ റോ​ഡ്, ഹ​രി​പ്പാ​ട്ടെ​യും ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലെ​യും സ്കൂ​ൾ, കോ​ള​ജ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​ണ്.

മു​ട്ടം-​പ​ള്ളി​പ്പാ​ട് റോ​ഡി​ലെ കോ​ട്ട​യ്ക്ക​കം വാ​യ​ന​ശാ​ല​യി​ൽ നി​ന്ന് മ​ണി​മ​ല-​വ​ഴു​താ​നം റോ​ഡി​ൽ എ​ത്തി​ച്ചേ​രു​ന്ന വാ​യ​ന​ശാ​ല- നെ​ടി​യ​മ​ഠ​ത്തി​ൽ ജം​ഗ്ഷ​ൻ റോ​ഡ് ത​ളി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഭ​ക്ത​ര​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Roads destroyed

Recent News

Corehub Up