ചെറായി ബീച്ചിൽ നടപ്പാതയുടെ അടിഭാഗത്തെ കരിങ്കൽ പാളികൾ ഇളകി മാറിയ നിലയിൽ.
ചെറായി: ചെറായി ബീച്ചിലെ നടപ്പാതയുടെ അടിഭാഗത്തെ കല്ലുകൾ ഇളകി മാറിയതോടെ ഇതുവഴി നടക്കുന്നത് സന്ദർശകരുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ്.
500 മീറ്ററോളം വരുന്ന നടപ്പാതയുടെ വടക്കേ അറ്റത്താണ് കരിങ്കല്ലുകൾ ഇളകി മാറിയത്. ഇതുവഴി കൂടുതൽ പേർ നടന്നാൽ നടപ്പാത പൂർണമായും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്.
എന്നാൽ ഇതുവരെയും ഈ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam