മേജര്‍ ഡോണര്‍ ആര്. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
പാറശാല: റോട്ടറി ക്ലബിന്റെ ആറാം വാര്‍ഷികാഘോഷവും സ്ഥാനാരോഹണ ചടങ്ങും റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ മേജര്‍ ഡോണര്‍ ആര്. രഘുനാഥ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡിനി ഡെര്ബല് അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് പ്രോജക്ടുകളുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യന്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എം.പി. ലിപിന്‍ രാജ് ഉദ്ഘാടനം ചെയ്തു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ എൻ.കെ. ഹരി നാരായണന്, പൂവാര്‍ റോട്ടറി ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ് രാജന് വി. പൊഴിയൂര്‍, വൈസ് പ്രസിഡന്റ് സി. പ്രഭാകരന്, സെക്രട്ടറി കുമാര്‍ മണിയന്, ജോയിന്റ് സെക്രട്ടറി അനിതാ ഡിനി, ട്രഷറര്‍ രാജു സെല്‍വരാജ്, സിദ്ധാര്‍ഥകുമാര്‍, ഡോ. ബി.എസ്. ആദര്‍ശ്, അരുണ്‍ രജതേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Rotary Club