ഇലക്ട്രിക് പോസ്റ്റിൽ റബ്ബര്‍ മരംതട്ടി നില്ക്കുന്നു.
വെള്ളറട: വെള്ളറട വൈദ്യുതി സെക്ഷന്‍ ഓഫീസിനുമുന്നില്‍ ഇലക്ട്രിക് പോസ്റ്റിനു പുറത്തായി തട്ടി നില്ക്കുന്ന റബർമരം വലിയ അപകട ഭീഷണി ഉയര്‍ത്തുന്നു.
മുഴുവന്‍ സമയവും ജീവനക്കാര്‍ ഈ അപകടാവസ്ഥ കാണുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലായെന്നുള്ള പരാതിയുണ്ട്. പ്രധാന വൈദ്യുതി തൂണിനു മുകളിലൂടെയാണ് റബര്‍ മരം ഇലക്ട്രിക് പോസ്റ്റില്‍ തട്ടിനില്‍ക്കുന്നത്.
കാറ്റടിക്കുമ്പോള്‍ റബര്‍ മരം വൈദ്യുതി തൂണിലിടിച്ചു മിന്നലും തീപോരിയും വീഴുന്നതായി സമീപവാസികള്‍ക്ക് പരാതിയുണ്ട്. ഒപ്പം റബര്‍മരം നിലംപൊത്തിയാല്‍ സമീപത്തെ വീടും തകരുമെന്ന് ഉറപ്പാണ്. വൈദ്യുതി സെക്ഷന്‍ ഓഫീസിനു മുന്നിൽ അപകടാവസ്ഥയില്‍ നില്ക്കുന്ന മരത്തെ നീക്കം ചെയ്യാന്‍ പോലും ജീവനക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മഴ ശക്തമായി തുടരുമ്പോഴാണ് ബോര്‍ഡ് ജീവനക്കാരുടെ മെല്ലെപോക്ക്. എത്രയും വേഗം പ്രധാന ഇലക്ട്രിക് തൂണിനു പുറത്തുകൂടി അപകടാവസ്ഥയില്‍ നില്ക്കുന്ന മരത്തിനെ നീക്കം ചെയ്ത് സംഭവിക്കാന്‍ പോകുന്ന വന്‍ ദുരന്തത്തെ ഒഴിവാക്കാന്‍ ജീവനക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളും കാല് നടയാത്രക്കാരും ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.