സഹ്യാദ്രി നേച്ചർ ഓർഗനൈസേഷന്റെ പഠനയാത്രയിൽ പങ്കെടുത്തവർ.
പാലക്കാട്: യാത്ര കേവലം കാഴ്ചകാണൽ മാത്രമല്ല ഐതിഹ്യങ്ങളും ചരിത്രവും തൊട്ടറിഞ്ഞുള്ളതാവണം എന്ന സന്ദേശമോതി പാലക്കാട് സഹ്യാദ്രി നേച്ചർ ഓർഗനൈസേഷന്റെ പഠനയാത്ര.
നാറാത്തു ഭ്രാന്തന്റെ രായിരനെല്ലൂർ മലകയറ്റവും നിളയുടെ തീരത്തെ സാംസ്കാരിക പൈതൃകവും കോർത്തിണക്കിയുള്ളതായിരുന്നു പഠനയാത്ര. തുഞ്ചത്തെഴുത്തച്ഛനും വള്ളത്തോളും എംടിയുമെല്ലാം നെഞ്ചിലേറ്റിയ ഭാരതപ്പുഴയോരത്തു കൂടിയായിരുന്നു യാത്ര.
കൈപ്പുറത്തെ ഭ്രാന്താചലം അമ്പലം, നാറാണത്തുഭ്രാന്തനെ ഇരുമ്പുചങ്ങലയാൽ ബന്ധിച്ച കാഞ്ഞിരമരം, അതിലെ ചങ്ങല , തപസ് അനുഷ്ഠിച്ചു എന്ന് വിശേഷിപ്പിക്കുന്ന പാറയും കല്ലിൽ പതിഞ്ഞ പാദമുദ്രകളും, തിരുവേഗപ്പുറത്തെ പരിസരക്കാഴ്ചകളും എല്ലാം പഠനയാത്രയുടെ ഭാഗമായി.
പാൽഘാട്ട് ഹിസ്റ്ററി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായിക്കൂടി നടത്തിയ സാംസ്കാരിക പഠനയാത്രയിൽ അഡ്വ. ലിജോ പനങ്ങാടൻ, വിനോദ് അവിട്ടം, ഡി. വിനോദ്, എം. കൃഷ്ണൻ മൂർത്തി, ഇ.വി. ഗിരീഷ്, ഉമേഷ്, പി. വിനോദ്, രമേഷ്, അഡ്വ. ഷണ്മുഖാനന്ദൻ, ബാവ തുടങ്ങിയവർ പങ്കെടുത്തു.
Tags : educational journey NattuVishasham DistrictNews