x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മാ​ഫി​യ​യ്ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ല്പ​ന: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 01:56 AM IST | Updated: August 6, 2026 01:56 AM IST

ത​ല​ശേ​രി പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​ക​ൾ.

ത​ല​ശേ​രി: അ​ന്ത​ർ​സം​സ്ഥാ​ന രാ​സ​ല​ഹ​രി വി​പ​ണ​ന സം​ഘ​ത്തി​ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വി​ൽ​ക്കു​ന്ന റാ​ക്ക​റ്റി​ലെ പ്ര​ധാ​ന​ക​ണ്ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി ഇ​ല്ല​ത്ത് ന​ഗ​റി​ലെ കെ.​എം. റി​ഷാ​ദ് (42), കാ​സ​ർ​ഗോ​ഡ് മൊ​ഗ്രാ​ലി​ലെ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ (39) എ​ന്നി​വ​രെ ത​ല​ശേ​രി പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മു​ഹ​മ്മ​ദ് ത​മീം എ​ന്ന​യാ​ളെ ഹ​രി​യാ​ന പോ​ലീ​സ് ഡ​ൽ​ഹി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ലാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ല്പ​ന സം​ഘ​ത്തെ​ക്കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യും മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്ത​ത്.

ബം​ഗ​ളൂ​രു മ​ഡ്‌​വാ​ള​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ ര​ണ്ടു​പേ​രെ​യും ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി​യി​ലെ​ത്തി​ച്ച് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഡ​ൽ​ഹി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് ഹ​രി​യാ​ന പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ ത​ല​ശേ​രി പോ​ലീ​സ് പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പ്ര​തി​ക​ളു​ടെ മ​ഡ്‌​വാ​ള​യി​ലെ മു​റി​യി​ൽ​നി​ന്ന് വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ജോ​ബ് എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി നി​ര​വ​ധി രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​നും രാ​സ​ല​ഹ​രി ക​ട​ത്താ​നും എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ പേ​രു​ക​ളി​ലും സം​ഘം വി​വി​ധ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്നി​ടു​ണ്ട്. ഏ​ത് സം​സ്ഥാ​ന​ത്തും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ത്ത് വി​ൽ​ക്കാ​ൻ സം​വി​ധാ​ന​മു​ള്ള ഈ ​സം​ഘ​ത്തി​ലെ മ​റ്റ് ക​ണ്ണി​ക​ൾ​ക്കാ​യി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews arrested.

Recent News

Corehub Up