x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​തി​രാ​മ​ണ​ലിനു സ​മീ​പം മ​ണ​ൽ ഖ​ന​ന​ം; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: July 26, 2026 11:15 PM IST | Updated: July 26, 2026 11:15 PM IST

മ​ണ​ൽ ഖ​ന​ന​ത്തി​ന് ഡ്ര​ഡ്ജ​ർ എ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ നാ​ട്ടു​കാ​ർ.

മു​ഹ​മ്മ: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നു സ​മീ​പം മ​ണ​ൽ ഖ​ന​നം ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​യ​ൽത്തീര​ത്ത് മ​ണ​ൽ ശേ​ഖ​രി​ക്കാ​ൻ നി​ലം ഒ​രു​ക്കി​യ​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ ഡ്ര​ഡ്ജ​റും കാ​യ​ലി​ൽ ന​ങ്കു​ര​മി​ട്ടു.

മ​ണ​ൽ ഖ​ന​നം മി​ന്ന​ൽ വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ക്കാ തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ റോ​പ്പ് വേ​യും ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദ്വീ​പി​നും കാ​യ​ൽ സ​മ്പ​ത്തി​നും ക​ന​ത്ത ഭീ​ഷ​ണി​യാ​കും വി​ധം ഖ​ന​ന​ത്തി​ന് ത​യാറെ​ടു​ക്കു​ന്ന​ത്.

ദ്വീ​പി​​ന്‍റെ വി​ക​സ​ന​ത്തി​ന് തു​ര​ങ്കം വയ്ക്കു​ന്ന നീ​ക്ക​മാ​ണ് ഇ​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കു​ള​ക്കോ​ഴി​ച്ചി​റ​യി​ൽ ന​ട​ന്ന ഖ​ന​ന​ത്തെതു​ട​ർ​ന്ന് കാ​യ​ലി​​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​കെ ചെ​ളി തി​ട്ട​പോ​ലെ അ​ടി​ഞ്ഞി​രി​ക്ക​യാ​ണ്.

കാ​യ​ലി​ൽ ഇ​റ​ങ്ങാ​നോ വ​ള്ള​ത്തി​ൽ പോ​കാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ആ​ദ്യം ഉ​ൾ​ക്കാ​യ​ലി​ൽ ആ​രം​ഭി​ച്ച ഖ​ന​നം പി​ന്നീ​ട് തീ​ര​ത്തോ​ട് ചേ​ർ​ന്ന് എ​ടു​ക്കാ​ൻ തു​ട​ങ്ങി.

തീ​രം ഇ​ടി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ക​ന​ത്ത​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ടോ​റ​സു​ക​ളി​ലാ​ണ് മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. 100 ലേ​റെ ടോ​റ​സു​ക​ളാ​ണ് ഇ​തി​നാ​യി രം​ഗ​ത്തു​ള്ള​ത്. വീ​ടു​ക​ൾ​ക്കും മ​തി​ലു​ക​ൾ​ക്കും റോ​ഡു​ക​ൾ​ക്കും ക​ന​ത്ത നാ​ശം വി​ത​ച്ചാ​ണ് ടോ​റ​സു​ക​ൾ മ​ണ്ണു​മാ​യി പോ​കു​ന്ന​ത്. റോ​ഡി​ലാ​കെ ചെ​ളി വീ​ഴ്ത്തി ടോ​റ​സു​ക​ൾ പോ​കു​ന്ന​ത് ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി വയ്ക്കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Sand mining

Recent News

Corehub Up