സർവോദയ സ്കൂൾ കായികമേള മന്ത്രി ഒ.ജെ. ജനീഷ് പതാക ഉയർത്തുന്നു.
നാലാഞ്ചിറ: 54-ാമത് സർവോദയ സ്കൂൾ കായികമേളയ്ക്ക് കൊടിയേറി. മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ കുര്യൻ അധ്യക്ഷത വഹിച്ചു.
ബർസാർ ഫാ. ഏബ്രഹാം ഉഴത്തിൽ സ്വാഗതം പറഞ്ഞു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കിഡ് ഗ്ലൗ പ്രോജക്ടിന്റെ ഭാഗമായുള്ള ബാഡ്ജ് വിതരണവും ഇതോടൊപ്പം നടന്നു. സൈബർ സുരക്ഷാ വിഭാഗം എസിപി സന്തോഷ് കുമാർ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫും പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews