x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഇ​ഫ്രേം​സി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്‌​ഷ​ൻ ന​ട​ത്തി


Published: June 25, 2026 10:14 PM IST | Updated: June 25, 2026 10:14 PM IST

ചി​റ​ക്ക​ട​വ്: സെ​ന്‍റ് ഇ​ഫ്രേം​സ് എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്‌​ഷ​നും വി​ജ​യി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ത്തി. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ കു​ട്ടി​ക​ൾ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ൽ, പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ, പ്ര​ചാ​ര​ണം, വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

38 വോ​ട്ടു​ക​ൾ നേ​ടി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​റി​ക് ഫി​നോ സ്കൂ​ൾ ലീ​ഡ​റാ​യും 37 വോ​ട്ടു​ക​ൾ നേ​ടി കൈ​ലാ​സ് മ​നേ​ഷ് അ​സി​സ്റ്റ​ന്‍റ് ലീ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ്കൂ​ളി​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചി​റ​ക്ക​ട​വ് എ​ട്ടാം വാ​ർ​ഡ് മെം​ബ​ർ എം.​ജി. വി​നോ​ദ് കു​ട്ടി​ക​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

Tags : School Parliament Nattuvishesham Districte news

Recent News

Corehub Up