x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റാ​ട്ടു​പു​ഴ​യി​ലെ സ്‌​കൂ​ളു​ക​ൾ ഇ​ന്നു തു​റ​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശം


Published: June 22, 2026 05:23 AM IST | Updated: June 22, 2026 05:23 AM IST

ഹ​രി​പ്പാ​ട്: വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും ഷി​ഗ​ല്ല അ​ണു​ബാ​ധ​യും റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് താ​ത്കാലി​ക​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും ഇ​ന്നു മു​ത​ൽ ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

രോ​ഗ​ബാ​ധ പൂ​ർ​ണ​മാ​യി ശ​മി​ച്ചെ​ന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ​യും റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രാ​ണ് അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി 15 പ്ര​വൃ​ത്തി​ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രു​ന്ന​ത്. ഇ​ന്ന് പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ​യാ​കും അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ക. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ന​ഷ്ട​പ്പെ​ട്ട പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാറാ​ക്കും.

വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​ല​സ്രോ​ത​സു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ന് ശു​ദ്ധ​ജ​ലം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക​യും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

കു​ട്ടി​ക​ൾ​ക്ക് കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ ല​ഭ്യ​മാ​ക്ക​ണം. രോ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ശ​മി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​വ​രേ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags : nattu vishesham Schools in Ararattupuzha open today

Recent News

Corehub Up