പോട്ട ശാസ്ത സാങ്കേതിക മ്യൂസിയം മന്ത്രി റോജി എം. ജോൺ സന്ദർശിക്കുന്നു.
ചാലക്കുടി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് പോട്ട പനമ്പിള്ളി കോളജിനു സമീപം നിർമിച്ച ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നിർമാണത്തിൽ നടന്ന ക്രമക്കേടുകളും അഴി മതിയും അന്വേഷിക്കുമെന്ന് മന്ത്രി റോജി എം.ജോൺ.
അടഞ്ഞുകിടക്കുന്ന മ്യൂസിയത്തിന്റെ അവസ്ഥ സനീഷ്കുമാർ ജോസഫ് എംഎൽഎ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. കോടികൾ ചെലവഴിച്ച് നിർമിച്ച സ്ഥാപനം വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണം ആരംഭിച്ചപ്പോൾതന്നെ അപാകതകളാണെന്നും വലിയ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും പ്ലാനിറ്റോറിയത്തിന്റെ റൂഫിൽ തന്നെ ചോർച്ചയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൃത്യമായ അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദപ്പെട്ടവരുടെപേരിൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സനിഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ജില്ലാപഞ്ചായത്ത് അംഗം ഡാർളി പോൾസൻ, കൗൺസിലർമാർ തുടങ്ങിയവരും സന്നിഹിതരായി.
Tags :