x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്‌​റ്റി​ൽ

വെബ് ഡെസ്ക്
Published: July 31, 2026 11:26 PM IST | Updated: July 31, 2026 11:26 PM IST

വി​പി​ൻ കൃ​ഷ്ണൻ

മാ​ന്നാ​ർ:കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ അ​റ​സ്‌​റ്റ് ചെ​യ്തു. ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ മു​തു​കു​ളം ക​ല്ലി​ന്‍റെ കി​ഴ​ക്കേ​തി​ൽ വി​ജ​യ​നെ (55) മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് ശ്രീ​രം​ഗം വീ​ട്ടി​ൽ വി​പി​ൻ കൃ​ഷ്ണ (46)നെ​ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത്.

മാ​ന്നാ​ർ മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ ചെ​ന്നി​ത്ത​ല പു​ത്തു​വി​ള​പ​ടി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്ന് പ​ള്ളി​പ്പാ​ട് വ​ഴി ആ​ല​പ്പു​ഴ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ർ​ഡി​ന​റി ബ​സ് ചെ​ന്നി​ത്ത​ല പു​ത്തു​വി​ള​പ​ടി ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ല​ത്തോ​ട്ട് തി​രി​യു​ന്ന​തി​നി​ടെ മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ണു. സ്‌​കൂ​ട്ട​റി​ൽ ഭാ​ര്യ​യും കു​ഞ്ഞും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്ക് ഉ​ണ്ടാ​യു​മി​ല്ല. സ്കൂ​ട്ട​ർ മ​റി​യു​ന്ന​ത​ക​ണ്ട ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി. തു​ട​ർ​ന്ന് ബ​സ് ത​ട്ടി​യാ​ണ് ത​ങ്ങ​ൾ വീ​ണ​തെ​ന്ന് ആ​രോ​പി​ച്ച് ഡ്രൈവറെ മർദിക്കുകയാ യിരുന്നു. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​വി. ബി​ജു, എ​സ് ഐ ​ഇ.​എ​സ്. ഷൈ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up